രാകേഷ് പണ്ഡിറ്റ് | ഫോട്ടോ:എഎൻഐ ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിൽ തീവ്രവാദികൾ ബി.ജെ.പി. നേതാവിനെ വെടിവെച്ചു കൊന്നു. കൗൺസിലറായ രാകേഷ് പണ്ഡിറ്റാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു ആക്രമണം. സുഹൃത്തിനെക്കണ്ട് മടങ്ങുകയായിരുന്ന രാകേഷിനെ മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു. സുഹൃത്തിന്റെ മകൾക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. സുരക്ഷാഭീഷണിയെത്തുടർന്ന് രാകേഷിന് പോലീസ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, സുരക്ഷാസേനാംഗങ്ങളെ കൂട്ടാതെയാണ് ഇദ്ദേഹം സുഹൃത്തിനെ കാണാൻ പോയതെന്ന് പോലീസ് വക്താവ് പറഞ്ഞു. ആക്രമികളെ കണ്ടെത്താൻ പ്രദേശത്ത് പോലീസ് തിരച്ചിൽ തുടരുകയാണ്. സംഭവത്തെ ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അപലപിച്ചു. Content Highlights:BJP Councillor Shot Dead By Terrorists In J&Ks Pulwama
from mathrubhumi.latestnews.rssfeed https://ift.tt/2TH4GR7
via IFTTT
0 അഭിപ്രായങ്ങള്‍