ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,83,143 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,183 മരണം കൂടി റിപ്പോർട്ട് ചെയ്തപ്പോൾ, 64,818 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 2,91,93,085 പേരാണ് കോവിഡിൽനിന്ന് മുക്തി നേടിയിട്ടുള്ളത്. മരണസംഖ്യ 3,94,493-ൽ എത്തിയിട്ടുണ്ട്. നിലവിൽ 5,95,565 സജീവകേസുകളാണ് രാജ്യത്തുള്ളത്. അതേസമയം കേരളത്തിൽ വെള്ളിയാഴ്ച 11,546 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂർ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസർഗോഡ് 729, ആലപ്പുഴ 660, കണ്ണൂർ 619, കോട്ടയം 488, പത്തനംതിട്ട 432, ഇടുക്കി 239, വയനാട് 203 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. content highlights: india covid update
from mathrubhumi.latestnews.rssfeed https://ift.tt/3gTUWfl
via IFTTT
0 അഭിപ്രായങ്ങള്‍