ന്യൂഡൽഹി: പാചകവാതക വില വർധിപ്പിച്ചു. ഗാർഹിക ഉപയോഗത്തിനുള്ളസിലിണ്ടറിന് 25.50 രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില നിലവിൽ വന്നു. എൽപിജി സിലിണ്ടറുകളുടെ വില ഇന്ന് മുതൽ എല്ലാ മാസവും ആദ്യ ദിവസം തീരുമാനിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3hpK7AC
via IFTTT
0 അഭിപ്രായങ്ങള്‍