ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 15,550ന് താഴെ

മുംബൈ: രണ്ടാംദിവസവും ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. നിഫ്റ്റി 15,550ന് താഴെയെത്തി. സെൻസെക്സ് 135 പോയന്റ് നഷ്ടത്തിൽ 51,799ലും നിഫ്റ്റി 33 പോയന്റ് താഴ്ന്ന് 15,541ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1006 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 551 ഓഹരികൾ നഷ്ടത്തിലുമാണ്. 77 ഓഹരികൾക്ക് മാറ്റമില്ല. ടെക് മഹീന്ദ്ര, ഐടിസി ഓഹരികൾ രണ്ടുശതമാനം നഷ്ടത്തിലാണ്. ഇൻഡസിൻഡ് ബാങ്ക്, നെസ് ലെ, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, എൽആൻഡ്ടി, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ടൈറ്റാൻ, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. പവർഗ്രിഡ്, അൾട്രടെക് സിമെന്റ്സ്, എൻടിപിസി, സൺ ഫാർമ, ഒഎൻജിസി, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. മദേഴ്സൺ സുമി സിസ്റ്റംസ്, എംടിഎആർ ടെക്നോളജീസ്, മുത്തൂറ്റ് ഫിനാൻസ്, പിവിആർ തുടങ്ങിയ കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്. Sensex falls 250 points, Nifty below 15,550

from mathrubhumi.latestnews.rssfeed https://ift.tt/3wM9bYL
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍