ദിസ്പുർ: അസമിൽ ബുധനാഴ്ച രാവിലെ ഭൂകമ്പമാപിനിയിൽ 6.4 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. സംസ്ഥാനത്തിന്റെ വടക്കുകിഴക്ക് മേഖലയിലും ബംഗാളിന്റെ വടക്കൻ ഭാഗങ്ങളിലും തീവ്രമായ ചലനങ്ങൾ ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വ്യാപകമായി കെട്ടിടങ്ങളുടെ ചുമരുകൾക്ക് വിള്ളലേറ്റതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. Guwahati | More images of 6.4 magnitude earthquakes impact #Assam #earthquake pic.twitter.com/NqaUepe10j — NDTV (@ndtv) April 28, 2021 a major earthquake shook Assam, magnitude was 6.2, never in my life i was this shocked pic.twitter.com/faIn5sye76 — vin🐼 (@skznct_uwu) April 28, 2021 തേസ്പുരിൽ നിന്ന് 43 കിലോമീറ്റർ പടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാവിലെ 7.51 നാണ് ഭൂചലനമുണ്ടായത്. ഉപരിതലത്തിൽ നിന്ന് 17 കിലോമീറ്റർ അഗാധതയിലാണ് ഭൂചലനത്തിന്റെ ഉറവിടമെന്നാണ് പ്രാഥമിക നിഗമനം. മേഘാലയയിലും ചലനം അുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. അസമിൽ തീവ്രഭൂചനം ഉണ്ടായതായും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും സംസ്ഥാന ആരോഗ്യമന്ത്രി ഹിമാന്ത ബിസ്വ ശർമ ട്വീറ്റ് ചെയ്തു. ഭൂചലനത്തെ തുടർന്ന് കെട്ടിടച്ചുമരുകൾക്ക് വിള്ളലേറ്റതിന്റേയും ഒരു മതിൽ പൊളിഞ്ഞതിന്റേയും ചിത്രങ്ങൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. Few early pictures of damage in Guwahati. pic.twitter.com/lTIGwBKIPV — Himanta Biswa Sarma (@himantabiswa) April 28, 2021 Content Highlights: Earthquake In Assam, tremors in parts of Bengal, Meghalaya
from mathrubhumi.latestnews.rssfeed https://ift.tt/32V2GWM
via IFTTT
0 അഭിപ്രായങ്ങള്‍