ലണ്ടൻ: ഒരു ഡോസ് ഫൈസർ വാക്സിനോഅസ്ട്രാസെനക്ക കോവിഡ് വാക്സിനോഎടുത്തത് കുടുംബാംഗങ്ങളിലേക്കുള്ള കോവിഡ് വ്യാപനം 50 ശതമാനം വരെ കുറച്ചതായി പഠനം. ആദ്യ ഡോസെടുത്ത് മൂന്നാഴ്ച കഴിഞ്ഞ് രോഗം സ്ഥിരീകരിച്ച ഒരു വ്യക്തിയിൽ നിന്ന് വാക്സിനെടുക്കാത്ത കുടുംബാംഗങ്ങൾക്ക് രോഗം പടരാനുള്ള സാധ്യത 38 മുതൽ 49 ശതമാനം വരെ കുറവാണെന്ന്പബ്ലക് ഹെൽത്ത് ഇംഗ്ലണ്ട് (പി.എച്ച്.ഇ) നടത്തിയ ഗവേഷണത്തിൽകണ്ടെത്തി. ഈ പഠനം ഏറ്റവും മാരകമായ വൈറസ് പകർച്ചവാക്സിനുകൾ കുറയ്ക്കുന്നതായി കാണിക്കുന്ന സമഗ്രമായ ഡാറ്റയാണെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. 24000 വീടുകളിലെ 57000 ആളുകളിൽ നിന്നാണ്വിവരങ്ങൾ ശേഖരിച്ചത്. വാക്സിനേഷൻ എടുക്കുന്നതിലൂടെ ഒരു വ്യക്തിക്ക് രോഗാണുബാധ ഉണ്ടാകാനുള്ള സാധ്യത 65 ശതമാനം വരെ കുറയ്ക്കുമെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. "വാക്സിനുകൾ രോഗത്തിന്റെ കാഠിന്യം കുറയ്ക്കുകയും ഓരോ ദിവസവും നൂറുകണക്കിന് മരണങ്ങൾ തടയുകയും ചെയ്യുക മാത്രമല്ല ചെയ്യുന്നത്.മറ്റുള്ളവർക്ക് രോഗം കൈമാറാനുള്ള സാധ്യത കുറയ്ക്കുന്നതിലും അവ സ്വാധീനം ചെലുത്തുന്നുവെന്ന് തങ്ങളുടെ പഠനം തെളിയിക്കുന്നു",പി.എച്ച്.ഇ ഇമ്മ്യൂണൈസേഷൻ മേധാവി മേരി റാംസെ പറഞ്ഞു. ബ്രിട്ടണിൽ നടക്കുന്ന വാക്സിനേഷനിലൂടെ 60 വയസിന് മുകളിലുള്ള 10400 മരണങ്ങൾ തടഞ്ഞതായി പി.എച്.ഇയുടെ മുൻ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3aLsbxY
via IFTTT
0 അഭിപ്രായങ്ങള്‍