ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,83,76,524 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3645 പേർ കൂടി കോവിഡ് ബാധയെ തുടർന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 2,04,832 ആയി. നിലവിൽ 30,84,814 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,50,86,878 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. 15,00,20,648 പേരാണ് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നുലക്ഷം കവിയാൻ തുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി. ഏപ്രിൽ 15 മുതൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിൽ അധികമായിരുന്നു. മെഡിക്കൽ ഓക്സിജൻ, ആശുപത്രിക്കിടക്കകൾ, അവശ്യ മരുന്നുകൾ തുടങ്ങിയവയുടെ ദൗർലഭ്യം കോവിഡ് പ്രതിരോധത്തിൽ വൻവെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. content highlights:india covid 19 update
from mathrubhumi.latestnews.rssfeed https://ift.tt/3xr0DHM
via IFTTT
0 അഭിപ്രായങ്ങള്‍