ന്യൂഡൽഹി:ഒരു കൊല്ലത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകൾ വീണ്ടും ആരംഭിക്കുന്നു. ഈ മാസം 25 മുതൽ മോദിയുടെ വിദേശയാത്രകൾ തുടങ്ങും. കോവിഡ് കാലഘട്ടത്തിൽ പ്രധാന ഉച്ചകോടികളിൽ എല്ലാം ഓൺലൈൻ ആയിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ലോക്ഡൗൺനിയന്ത്രണങ്ങൾ ഏറെക്കുറെ പിൻവലിച്ചതിനുശേഷമാണ് നരേന്ദ്രമോദി വീണ്ടും വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ജൂൺ വരെയുള്ള യാത്രകളുടെ ഷെഡ്യൂൾ തയ്യാറായിട്ടുണ്ട്. ഈ മാസം 25-ന് അയൽരാജ്യമായ ബംഗ്ലാദേശിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തോടെ യാത്രകൾ തുടങ്ങും. ബംഗബന്ധു ഷേഖ് മുജബിർ റഹ്മാന്റെ 100-ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് അദ്ദേഹം ധാക്കയിലെത്തും. പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി കൂടിക്കാഴ്ചയും നടത്തും. കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി വിദേശയാത്ര നടത്തിയത് 2019 നവംബർ മാസത്തിലാണ്. ആ മാസം 13 മുതൽ 15 വരെ ബ്രസീലിൽ അദ്ദേഹം ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. അതിനു ശേഷം ലോക്ഡൗണും മറ്റും കാരണം പ്രധാനമന്ത്രി വിദേശ സന്ദർശനം നടത്തിയിരുന്നില്ല. പാർലമെന്റ് സമ്മേളനവും ഡൊണാൾഡ് ട്രംപിന്റെ അഹമ്മദാബാദ് സന്ദർശനവും കഴിഞ്ഞ ശേഷമായിരുന്നു ലോക്ക്ഡൗൺ. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നൊരുക്കങ്ങളുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് ധാക്കയിലെത്തുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/30aIPRR
via IFTTT
0 അഭിപ്രായങ്ങള്‍