സഭ നിര്‍ദേശിച്ചു; ഷാജി ജോര്‍ജ് എറണാകുളത്ത് സിപിഎം സ്ഥാനാര്‍ഥിയാകും

കൊച്ചി: എറണാകുളം മണ്ഡലത്തിൽ കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജിനെ സി.പി.എം. സ്വതന്ത്രസ്ഥാനാർഥിയായി മത്സരിപ്പിക്കും. സഭാ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് എറണാകുളത്ത് ഷാജി സ്ഥാനാർഥിയാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ബിഷപ്പ് സൂസെ പാക്യം നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സീറ്റ് നൽകിയിരിക്കുന്നത്. മനുറോയിയുടെ പേരായിരുന്നു ആദ്യം എറണാകുളത്തേക്ക് പാർട്ടി ചർച്ചചെയ്തിരുന്നത്. എന്നാൽ അവസാന ഘട്ടത്തിൽ സഭയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ലത്തീൻ സഭയുടെ എതിർപ്പ് കുറയ്ക്കുകയെന്ന രാഷ്ട്രീയനയത്തിന്റെ ഭാഗമായാണ് ഷാജിയെ പരിഗണിച്ചിരിക്കുന്നത്. മുതിർന്ന നേതാവ് എസ്. ശർമ, മുൻ എം.പി. പി. രാജീവ് എന്നിവരുടെ സ്ഥാനാർഥിത്വത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എടുക്കും. Content Highlights: Pinarayi vijayan

from mathrubhumi.latestnews.rssfeed https://ift.tt/3c1OO14
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍