ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്കിന് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന്(ചൊവ്വാഴ്ച ) ആദരമർപ്പിക്കും. 'സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ്പ്രിങ്' എന്ന ചിത്രമാണ് കിമ്മിന് ആദരമായി പ്രദശിപ്പിക്കുന്നത് . പ്രിയതമ തിയേറ്ററിൽ വൈകിട്ട് 6:30 നാണ് പ്രദർശനം. 103 മിനിട്ട് ദൈർഘ്യമുള്ള 'സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ്പ്രിങ്' കാലത്തേയും പ്രകൃതിയേയും മനുഷ്യജീവിതത്തേയും സമാനബിന്ദുക്കളിൽ അടയാളപ്പെടുത്തുന്ന ചിത്രമാണ് . ഋതുക്കളുടെ സഞ്ചാരത്തെ പ്രതീകാത്മകമാക്കി ഒരു ബുദ്ധ സന്യാസിയുടെ പരിണാമമാണ് ചിത്രത്തിന്റെ പ്രമേയം. Content highlights :spring summer fall winter kim ki duk movie play in iffk 2020-21
from mathrubhumi.latestnews.rssfeed https://ift.tt/37X0alp
via IFTTT
0 അഭിപ്രായങ്ങള്‍