ബംഗാളിൽ പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ഫ്ലെക്സുകൾ നീക്കം ചെയ്യാൻ തിരത്തെടുപ്പ് കമ്മിഷൻ നിർദേശം. കേന്ദ്രസർക്കാർ പദ്ധതികൾ പരസ്യപ്പെടുത്തുന്ന ഹോർഡിംഗുകൾ നീക്കം ചെയ്യണമെന്നും എല്ലാ പെട്രോൾ പമ്പ് ഡീലർമാർക്കും മറ്റ് ഏജൻസികൾക്കും ഇലക്ഷൻ കമ്മീഷൻ നിർദേശം നൽകി.
കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ സന്ദർശിക്കുകയും വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ച് ആളുകളെ അറിയിക്കുന്ന ഹോർഡിംഗുകളിൽ മോദിയുടെ ഫോട്ടോകൾ ഉപയോഗിക്കുന്നത് വോട്ടെടുപ്പ് കോഡ് ലംഘിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
തൃണമൂൽ കോൺഗ്രസിന്റെ പരാതിയിന്മേലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം. 72 മണിക്കൂറിനകം ഫ്ലെക്സുകൾ നീക്കണമെന്നാണ് ഉത്തരവ്. കേന്ദ്ര സർക്കാർ പദ്ധതികൾ വിളംബരം ചെയ്തുകൊണ്ടുള്ള പരസ്യങ്ങൾ പെരുമാറ്റ ചട്ട ലംഘനമാണെന്ന് ടിഎംസി ചൂണ്ടിക്കാട്ടി.
from ഇ വാർത്ത | evartha https://ift.tt/2PoV37e
via IFTTT
0 അഭിപ്രായങ്ങള്‍