അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തു; സംഭവത്തില്‍ പങ്കില്ലെന്ന് ജെയ്‌ഷുൽ ഹിന്ദ്

മുംബൈ: വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ പങ്കില്ലെന്ന് തീവ്രവാദ സംഘടനയായ ജെയ്ഷുൽ ഹിന്ദ്. സംഭവത്തിന്റെ ഉത്തരവാദിത്വം ജെയ്ഷുൽ ഹിന്ദ് ഏറ്റെടുത്തുവെന്ന് കഴിഞ്ഞ ദിവസം മുംബൈ പോലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ അവകാശവാദം തള്ളി ജെയ്ഷുൽ ഹിന്ദ് ഹിന്ദിന്റെ പ്രതികരണം. അംബാനിക്ക് തങ്ങളിൽ നിന്ന് യാതൊരു ഭീഷണിയുമില്ല. സംഘടനയുടെ പേരിൽ നേരത്തെ പുറത്തുവന്ന സന്ദേശം വ്യാജമാണ് ജെയ്ഷെ ഉൽ ഹിന്ദ് ടെലഗ്രാം പോസ്റ്ററിലൂടെ പറഞ്ഞു. നേരത്തെ പ്രചരിച്ച പോസ്റ്ററുമായോ ടെലഗ്രാം അക്കൗണ്ടുമായോ സംഘടനയ്ക്ക് ബന്ധമില്ല. തങ്ങളുടെതെന്ന പേരിൽ വ്യാജ പോസ്റ്റർ നിർമിച്ച ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ നടപടിയിൽ അപലപിക്കുന്നതായും ജെയ്ഷുൽ ഹിന്ദ് സന്ദേശത്തിൽ വ്യക്തമാക്കി. അംബാനിയുടെ വീടിനടുത്ത് വാഹനം കൊണ്ടിട്ട തങ്ങളുടെ സഹോദരൻ സുരക്ഷിതമായ വീട്ടിലെത്തി. ഇത് ഒരു ട്രെയിലർ മാത്രമായിരുന്നു, വലിയത് ഇനി വരാനിരിക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം ജെയ്ഷെ ഉൽ ഹിന്ദിന്റെത് എന്ന പേരിൽ പ്രചരിച്ച ടെലഗ്രാം പോസ്റ്റർ. ഇപ്പോൾ ആവശ്യങ്ങൾ അംഗീകരിക്കില്ലെങ്കിൽ അടുത്ത തവണ വാഹനം നിങ്ങളുടെ കുട്ടികളുടെ കാറിലേക്കായിരിക്കും പാഞ്ഞു കയറുക, ബിറ്റ്കോയിനായി പണം കൈമാറണമന്നും മുകേഷ് അംബാനിയേയുംഭാര്യ നിത അംബാനിയേ്യും അഭിസംബോധന ചെയ്ത സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ മുംബൈയിൽ മുകേഷ് അംബാനിയുടെ ബഹുനില വസതിയായ ആന്റിലയ്ക്ക് സമീപം കഴിഞ്ഞ ആഴ്ചയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്ഫോടക വസ്തുനിറച്ച വാഹനം കണ്ടെത്തിയത്. വാഹനത്തിൽ നിന്ന് 20 ജലാറ്റിൻ സ്റ്റിക്കുകളും ഭീഷണിസന്ദേശവും പോലീസ് കണ്ടെടുത്തിയിരുന്നു. content highlights:No threat to Ambani, says alleged Jaish-ul-Hind banner; denies connection with incident

from mathrubhumi.latestnews.rssfeed https://ift.tt/2PgvPI5
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍