തിരുവനന്തപുരം: യുഡിഎഫ് പ്രവേശനം നിഷേധിച്ചതിൽ പി.സി.ജോർജിനെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഉമ്മൻചാണ്ടി. പി.സി.ജോർജിന് തന്റടുത്ത് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹം പറയുന്നതിന് ഒരു പരിഭവവും ഇല്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. മുന്നണി പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. തനിക്ക് മുന്നണി പ്രവേശനം നിഷേധിച്ചതിൽ കഴിഞ്ഞ ദിവസം പി.സി.ജോർജ് ഉമ്മൻചാണ്ടിക്കെതിരേയും മുസ്ലിം ലീഗിനെതിരേയും കടുത്ത വിമർശനമുയർത്തിയിരുന്നു. കരുണാകരനെ ചാരക്കേസിൽ കുടുക്കിയ ഉമ്മൻചാണ്ടിക്ക് മൂർഖന്റെ സ്വഭാവമാണ്. വൈരാഗ്യം മനസ്സിൽവെച്ച് പെരുമാറുമെന്നും പി.സി.ജോർജ് പറയുകയുണ്ടായി. മുസ്ലിം ലീഗിനെ ഇപ്പോൾ ജിഹാദികൾ പിടിമുറുക്കിയിരിക്കുകയാണ്. കോൺഗ്രസിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകുന്നില്ല. ജിഹാദികൾ നേതൃത്വം കൊടുക്കുന്ന യു.ഡി.എഫുമായി ഒരുകൂട്ടുംവേണ്ട. യു.ഡി.എഫ്. നേതൃത്വം വഞ്ചകരാണെന്നും പി.സി.ജോർജ് കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/37U7Xkc
via IFTTT
0 അഭിപ്രായങ്ങള്‍