78-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഡ്രാമ വിഭാഗത്തിൽ മികച്ച നടനായി അന്തരിച്ച നടൻ ചാഡ്വിക് ബോസ്മാനെ തിരഞ്ഞെടുത്തു. മ്യൂസിക്കൽ/ കോമഡി വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം ഐ ഡോണ്ട് കെയർ എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ്മുണ്ട് പൈക്ക് സ്വന്തമാക്കി. ടെലിവിഷൻ വിഭാഗത്തിൽ ദി ക്രൗൺ നാല് പുരസ്കാരങ്ങൾ നേടി. മികച്ച സീരീസ്, മികച്ച നടി, മികച്ച നടൻ, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം സ്വന്തമാക്കിയത്. മികച്ച ചിത്രം (ഡ്രാമ)-നൊമാദ്ലാൻഡ് മികച്ച ചിത്രം (മ്യൂസിക്കൽ/ കോമഡി)- ബൊരാത് സബ്സീക്വന്റ് മൂവീ ഫിലിം മികച്ച നടൻ (ഡ്രാമ)- ചാഡ്വിക് ബോസ്മാൻ (മരണാനന്തര പുരസ്കാരം, ചിത്രം- മാ റൈനീസ് ബ്ലാക്ക് ബോട്ടം) മികച്ച നടി (ഡ്രാമ)- ആഡ്രാ ഡേ ( ദി യൂണൈറ്റഡ് സ്റ്റേറ്റസ് വേഴ്സസ് ബില്ലി ഹോളിഡേ മികച്ച നടി (മ്യൂസിക്കൽ/ കോമഡി വിഭാഗം)- റോസ്മുണ്ട് പൈക്ക് (ഐ കെയർ എ ലോട്ട്) മികച്ച നടൻ മ്യൂസിക്കൽ/ കോമഡി വിഭാഗം)- സാച്ച ബാറോൺ കൊഹൻ (ബാരാത് സബ്സീക്വന്റ് മൂവീ ഫിലിം) മികച്ച സംവിധായകൻ- ചോലെ സാവോ (നൊമാദ്ലാൻഡ്) മികച്ച സഹനടി- ജോടി ഫോസ്റ്റർ (ദ മൗറീഷ്യൻ) മികച്ച സഹനടൻ- ഡാനിയേൽ കലുയ്യ (ജൂഡാസ് ആന്റ ദ ബ്ലാക്ക് മിശിഹ) മികച്ച തിരക്കഥകൃത്ത്- ആരോൺ സോർക്കിൻ (ദ ട്രയൽ ഓഫ് ദി ഷിക്കാഗോ) മികച്ച വിദേശ ചിത്രം- മിനാരി (അമേരിക്ക) മികച്ച ആനിമേറ്റഡ് ഫീച്ചർ ചിത്രം- സോൾ മികച്ച ഓറിജിനൽ സ്കോർ-സോൾ മികച്ച ഓറിജിനൽ സോങ്- സീൻ (ദ ലൈഫ് അഹെഡ്) ടെലിവിഷൻ വിഭാഗം മികച്ച ടെലിവിഷൻ സീരീസ് (ഡ്രാമ)- ദി ക്രൗൺ മികച്ച നടി (ഡ്രാമ)- എമ്മ കോറിൻ (ദി ക്രൗൺ) മികച്ച നടൻ (ഡ്രാമ)- ജോഷ്വാ കോണർ (ദി ക്രൗൺ) മികച്ച സഹനടി (ഡ്രാമ)- ഗില്ലൻ ആൻഡേഴ്സൺ (ദി ക്രൗൺ) മികച്ച സഹനടൻ(ഡ്രാമ)- ജോൺ ബൊയേഗ (സ്മോൾ ആക്സ്) മികച്ച ടെലിവിഷൻ സീരീസ് (മ്യൂസിക്കൽ/കോമഡി)- ഷിറ്റ്സ് ക്രീക്ക് മികച്ച നടി (മ്യൂസിക്കൽ/ കോമഡി)- കാതറിൻ ഓഹാര (ഷിറ്റ്സ് ക്രീക്ക്) മികച്ച നടൻ (മ്യൂസിക്കൽ/ കോമഡി)- ജാസൺ സുഡെകിസ് (ടെഡ് ലാസ്സോ) മികച്ച ലിമിറ്റഡ് സീരീസ്- ദി ക്യൂൻസ് ഗാംബിറ്റ് മികച്ച നടി (ലിമിറ്റഡ് സീരീസ്)- അൻയാ ടെയ്ലർ ഡോയ് ( ക്യൂൻസ് ഗാംബിറ്റ്) മികച്ച നടൻ (ലിമിറ്റഡ് സീരീസ്)- മാർക്ക് റഫല്ലോ- ഐ നോ ദിസ് ഈസ് മച്ച് ട്രൂ Content Highlights:Golden Globes awards 2021 List Of Winners, Chadwick Boseman Wins best actor, The Crown TV series
from mathrubhumi.latestnews.rssfeed https://ift.tt/3ky3nwT
via IFTTT
0 അഭിപ്രായങ്ങള്‍