താമരശ്ശേരി ബിഷപ്പിനെ കണ്ട് ലീഗ് നേതാക്കള്‍; തിരുവമ്പാടി സീറ്റില്‍ പിന്തുണ തേടി

കോഴിക്കോട്: താമരശ്ശേരി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയേലുമായി മുസ്ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. പി.കെ.കുഞ്ഞാലിക്കുട്ടിയും എം.കെ.മുനീറുമാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നത്. തിരുവമ്പാടിയിലെ മുസ്ലിം ലീഗ് സ്ഥാനാർഥിക്ക് പിന്തുണ തേടിയാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. കഴിഞ്ഞ തവണ തിരുവമ്പാടിയിൽ ലീഗ് സ്ഥാനാർഥി പരാജയപ്പെട്ടിരുന്നു. സഭയുടെ അതൃപ്തിയാണ് പരാജയത്തിന് പിന്നിലെന്നായിരുന്നു വിലയിരുത്തൽ. ഈ അതൃപ്തി നീക്കുകയാണ് ലീഗിന്റെ ലക്ഷ്യം. ഇത്തവണ തിരുവമ്പാടി സീറ്റ് സി.പി.ജോണിനായി വിട്ടുനൽകണമെന്ന് കോൺഗ്രസ് ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലീഗ് ഇതിന് സമ്മതം നൽകിയിരുന്നില്ല. സാമുദായിക സമവാക്യങ്ങൾ മുൻനിർത്തിയായിരുന്നു കോൺഗ്രസിന്റെ ആവശ്യം. സീറ്റുകളുടെ കാര്യത്തിൽ യുഡിഎഫിൽ അന്തിമ തീരുമാനം ആകാത്ത സാഹചര്യത്തിൽ ഇതടക്കമുള്ള കാര്യങ്ങൾ താമരശ്ശേരി ബിഷപ്പുമായുള്ള ചർച്ചയിൽ വരും. കോൺഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന നിലപാട് സഭ ആവർത്തിച്ചാൽ ലീഗിന് പിൻമാറേണ്ടി വരും

from mathrubhumi.latestnews.rssfeed https://ift.tt/3uGjBZy
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍