കാണാതായ യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷ് മടങ്ങിയെത്തി

തിരുവനന്തപുരം: മൂന്ന് ദിവസം മുമ്പ് കത്തെഴുതിവെച്ച് പോയ യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷ് വീട്ടിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ ഒന്നര മണിയോടെ കുഴിവിളയിലുള്ള വീട്ടിൽ എത്തുകയായിരുന്നു. പഴനിയിൽ പോയെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. പോലീസ് വീട്ടിലെത്തി മൊഴിയെടുക്കും. ഇയാളെ കാണാനില്ലെന്നറിയിച്ച് ബന്ധുക്കൾ തുമ്പ പോലീസിൽ പരാതി നൽകിയിരുന്നു.പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് തിരിച്ചെത്തിയത്. ചൊവ്വാഴ്ച ഉച്ച മുതലാണ് ഇയാളെ കാണാതായത്. രാവിലെ ഭാര്യയെ ജോലി സ്ഥലത്ത സ്കൂട്ടറിൽ എത്തിച്ച ശേഷമാണ് ഇയാളെ കാണാതായത്. തന്റെ സ്കൂട്ടറും മൊബൈലും നേമം പോലീസ് സ്റ്റേഷനു സമീപം ഉപേക്ഷിച്ചാണ് മുങ്ങിയത്. താൻ വളരെ സംഘർഷത്തിലാണെന്നും തൽക്കാലം മാറിനിൽക്കുകയാണെന്നും അറിയിച്ചുകൊണ്ടുള്ള കത്ത് സ്കൂട്ടറിൽ നിന്ന് പോലീസിന് ലഭിച്ചിരുന്നു. സ്വർണ്ണക്കടത്ത് അന്വേഷണം നടക്കവേ കഴിഞ്ഞ ജൂലായ് 16 ന് രാത്രി ജയഘോഷിനെ കാണാതായെങ്കിലും പിറ്റേന്ന് വീട്ടിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.

from mathrubhumi.latestnews.rssfeed https://ift.tt/3qT78Q4
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍