ബെംഗളൂരു: ബെംഗളൂരുവിൽ എ.ടി.എം. കൗണ്ടറിൽ മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ അക്രമിച്ച് പണം കവർന്ന കേസിൽ ആന്ധ്ര സ്വദേശി മധുകർ റെഡ്ഡി (36) കുറ്റക്കാരനാണെന്ന് സിറ്റി സിവിൽ ആൻഡ് സെഷൻ കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് വിധിക്കും. കോർപ്പറേഷൻ ബാങ്ക് ഉദ്യോഗസ്ഥ തിരുവനന്തപുരം സ്വദേശി ജ്യോതി ഉദയയാണ് ആക്രമണത്തിനിരയായത്. 2013 നവംബർ 19-ന് കോർപ്പറേഷൻ സർക്കിളിലെ കോർപ്പറേഷൻ ബാങ്കിന്റെ എ.ടി.എം. കൗണ്ടറിലായിരുന്നു സംഭവം. രാവിലെ ആറരയോടെ പണം പിൻവലിക്കാൻ എ.ടി.എം. കൗണ്ടറിലെത്തിയ ജ്യോതിയെ മധുകർ റെഡ്ഡി അക്രമിക്കുകയായിരുന്നു. ജ്യോതി എ.ടി.എമ്മിനകത്ത് പ്രവേശിച്ചയുടനെ ബാഗുമായി അകത്ത് കടന്ന മധുകർ റെഡ്ഡി ഷട്ടർ താഴ്ത്തി ബാഗിൽനിന്ന് മാരകായുധമെടുത്ത് ഭീഷണിപ്പെടുത്തി. പണം പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞു മാറാൻ ശ്രമിച്ച ജ്യോതിയെ ബാഗിൽനിന്ന് വെട്ടുകത്തിയെടുത്ത് അക്രമിക്കുകയായിരുന്നു. തലയിൽ വെട്ടേറ്റ ജ്യോതി മാസങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷമാണ് സാധാരണ ജീവിതം വീണ്ടെടുത്തത്. 2017 മാർച്ചിൽ ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിൽ നിന്നാണ് മധുകർ റെഡ്ഡിയെ പോലീസ് പിടികൂടിയത്. കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയാണ് മധുകർ റെഡ്ഡി ബെംഗളൂരുവിലെത്തിയത്. ജ്യോതിയെ അക്രമിച്ചശേഷം പണവും ആഭരണവുമായി ആന്ധ്രയിലേക്ക് കടക്കുകയായിരുന്നു. Content Highlights: Man convicted for 2013 ATM attack in Bengaluru
from mathrubhumi.latestnews.rssfeed https://ift.tt/3jawztg
via IFTTT
0 അഭിപ്രായങ്ങള്‍