ഈഫൽ ഗോപുരത്തേക്കാൾ തലപ്പൊക്കം; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽപ്പാലം കശ്മീരിൽ പൂർത്തിയാകുന്നു

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലം ജമ്മു കശ്മീരിൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. റിയാസി ജില്ലയിലെ ചിനാബ് നദിക്ക് കുറുകെ സ്ഥാപിച്ച പാലത്തിന്റെ ഉരുക്കുകമാനത്തിന്റെ ചിത്രങ്ങൾ കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ പുറത്തുവിട്ടു. നദീനിരപ്പിൽ നിന്ന് 359 മീറ്ററാണ് കമാനത്തിന്റെ പരമാവധി ഉയരം. പാരീസിലെ ഈഫൽ ഗോപുരത്തേക്കാൾ 35 മീറ്റർ കൂടുതൽ. കശ്മീരിനെ മറ്റുസംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് പാലം. പദ്ധതി പൂർത്തിയാകുന്നതോടെ റെയിൽവേ മന്ത്രാലയം സാങ്കേതികവികസനത്തിൽ മറ്റൊരു നാഴിക്കകല്ല് പിന്നിടുമെന്ന് ഗോയൽ അഭിപ്രായപ്പെട്ടു. 2017 നവംബറിലാണ് കമാനത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. പാലത്തിന്റെ ആകെ നീളം 1315 മീറ്ററാണ്. 1250 കോടിയാണ് ചെലവ്. തീവ്രത എട്ടുവരെ രേഖപ്പെടുത്തുന്ന ഭൂചലനങ്ങളും സ്ഫോടനങ്ങളും നേരിടാൻ പാലത്തിന് കഴിയുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. Content Highlights: Chenab bridge, worlds highest rail bridge taller than Eiffel Tower, completes engineering milestone

from mathrubhumi.latestnews.rssfeed https://ift.tt/3qS4fyS
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍