സ്വര്‍ണവിലയില്‍ ഇടിവ്: ഒരുമാസത്തിനിടെ കുറഞ്ഞത് 2200 രൂപയിലേറെ

സംസ്ഥാനത്ത് സ്വർണവില പവന് 280 രൂപകുറഞ്ഞ് 36,120 രൂപയായി. 4515 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച 36,400 രൂപയായിരുന്നു പവന്റെ വില. ഇതോടെ ഒരുമാസത്തിനിടെ പവന്റെ വിലയിൽ 2,200 രൂപയിലേറെയാണ് ഇടിവുണ്ടായത്. രണ്ടാമത്തെദിവസവും ദേശീയ വിപണിയിൽ വില കുറഞ്ഞു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 48,438 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നു. ആഗോള വിപണിയിലും വിലയിടിവ് തുടരുകയാണ്. ഔൺസിന് 1,856.86 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 12.5ശതമാനത്തിൽനിന്ന് 7.5ശതമാനമായി കുറച്ചത് വിപണിയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്. 2.5ശതമാനം സെസുകൂടി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇറക്കുമതിചെയ്യുന്ന സ്വർണത്തിന്മേൽ നികുതിയനത്തിലുള്ള ചെലവ് 10.75ശതമാനമായി കുറയും.

from mathrubhumi.latestnews.rssfeed https://ift.tt/39EkxVV
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍