രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും 10,000ല്‍ താഴെ; 24 മണിക്കൂറിനിടെ 8,635 പേര്‍ക്ക് രോഗം

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിനം കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം വീണ്ടും 10,000ൽ താഴെയായി. 24 മണിക്കൂറിനിടെ 8,635 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,07,66,245 ആയി. 24 മണിക്കൂറിനിടെ 94 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണം 1,54,486 ആയി.13,423 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 1,04,48,406 ആയി ഉയർന്നു. 1,63,353 കോവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. രോഗബാധ ഏറ്റവും രൂക്ഷമായ കേരളത്തിൽ ഇന്നലെ 3459 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 1,948 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ നേരത്തെ കോവിഡ് രൂക്ഷമായിരുന്ന മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഡൽഹിയിലും പ്രതിദിന കോവിഡ് കണക്കുകൾ ഗണ്യമായി കുറയുകയണ്. ഇതിനിടെ രാജ്യത്ത് കോവിഡ് വാക്സിന്റെ രണ്ടാ ഘട്ട വിതരണം ഞായറാഴ്ച ആരംഭിച്ചിരുന്നു. മുൻ നിര കോവിഡ് പ്രതിരോധപ്രവർത്തകർക്ക് മുൻഗണന നൽകിയാവും രണ്ടാം ഘട്ട വിതരണവും. 39,50,156 പേർക്ക് ഇതുവരെ കോവിഡ് വാക്സിനേഷൻ നൽകിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. Content Highlights: India reports 8,635 new COVID-19 cases, 13,423 discharges

from mathrubhumi.latestnews.rssfeed https://ift.tt/2NXsXPT
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍