നിഹാല്‍ സരിന്‍ മികച്ച ഇന്ത്യന്‍ ചെസ് താരം

തൃശ്ശൂർ: 2020-ലെ മികച്ച ഇന്ത്യൻ ചെസ് താരമായി നിഹാൽ സരിനെ ചെസ് ഡോട്ട് കോം തിരഞ്ഞെടുത്തു. ചെസ് ഒളിമ്പ്യാഡിൽ ചരിത്രത്തിലാദ്യമായി സ്വർണം നേടിയ ഈ വർഷത്തെ ഇന്ത്യൻ ടീം അംഗവും ഏഷ്യൻ നേഷൻസ് കപ്പിൽ വെള്ളി നേടിയ ഇന്ത്യൻ ടീമംഗവുമാണ് പതിനാറുകാരനായ നിഹാൽ. കൊനേരു ഹംപിയെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തു. അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡെ) നടത്തിയ ലോക യൂത്ത് ചെസ് ടൂർണമെന്റിൽ അണ്ടർ-18 വിഭാഗത്തിൽ നിഹാൽ സ്വർണം നേടിയിരുന്നു. കാർപ്പോവ് റാപിഡ് ചെസിൽ (ഫ്രാൻസ്) സ്വർണം, ലോക ജൂനിയർ സ്പീഡ് ചെസ് ചാമ്പ്യൻ, ചെസ് ബേസ് ഇന്ത്യയുടെ ജൂനിയർ ചാമ്പ്യൻ എന്നീ നേട്ടങ്ങളും പരിഗണിച്ചാണ് ഈ രംഗത്തെ പ്രധാന വെബ്സൈറ്റായ ചെസ് ഡോട്ട്കോം നിഹാലിനെ മികച്ച താരമായി തിരഞ്ഞെടുത്തത്. തൃശ്ശൂർ ദേവമാതാ സി.എം.ഐ. പബ്ലിക് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ് നിഹാൽ. ഗോവയുടെ ഗ്രാൻഡ്മാസ്റ്റർ ലിയോൺ ലൂക് മെൻഡോൻകയെ ജൂനിയർ താരമായി തിരഞ്ഞെടുത്തു. Content Highlights: Nihal Sarin has been named the Best Indian Chess Player of 2020

from mathrubhumi.latestnews.rssfeed https://ift.tt/3526AhK
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍