ആലപ്പുഴ: വരികളും കവിയും ഒന്നുചേർന്നതുപോലെയായിരുന്നു അനിൽ പനച്ചൂരാൻ. ചോരവീണ മണ്ണിൽ നിന്നുയർന്നുവന്ന പൂമരം. ശ്രീനാരായണഗുരു വിദ്യ അഭ്യസിക്കാനെത്തിയ കായംകുളം ഗോവിന്ദമുട്ടം വാരണപ്പള്ളിൽ തറവാട്ടിലെ ഇളംതലമുറക്കാരനാണ് അദ്ദേഹം. കമ്യൂണിസ്റ്റ് പാർട്ടിപ്രവർത്തകൻ, സന്ന്യാസി, വിഷവൈദ്യൻ, വക്കീൽ അങ്ങനെ തികച്ചും വ്യത്യസ്ത വേഷങ്ങളിലൂടെയാണ് അദ്ദേഹത്തിന്റ ജീവിതം മുന്നേറിയത്. ഈ ഘട്ടങ്ങളിലെല്ലാം കവിതയെ അദ്ദേഹം കൂടെക്കൂട്ടി. നങ്ങ്യാർകുളങ്ങര ടി.കെ.എം.എം.കോളേജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐ.പ്രവർത്തകനായാണ് പാർട്ടിയുമായി അടുക്കുന്നത്. ഡി.വൈ.എഫ്.ഐ.യിലും പ്രവർത്തിച്ച് പാർട്ടിയംഗമായി. പിന്നീട് ശ്രീപെരുമ്പത്തൂരെ സ്വാമിയുടെ അനുയായിയായി. ഹരിദ്വാറിൽ ചെന്ന് സന്ന്യാസവും സ്വീകരിച്ചു. നാട്ടിൽ തിരിച്ചെത്തിയപ്പോൾ സ്വാമിക്ക് ഗംഭീര സ്വീകരണം. അസുഖം ഭേദമാക്കാനും അത്മശാന്തിക്കുമായി വീട്ടിൽ നാട്ടുകാർ വരിനിന്നു. ആർ.എസ്.എസുകാർ മിത്രങ്ങളായി. പാർട്ടിക്കാർ അകന്നു. ഒടുവിൽ അതെല്ലാം വിട്ടെറിഞ്ഞ് തിരുവനന്തപുരം ലോ അക്കാദമിയിൽ ചേർന്നു. അങ്ങനെ വക്കീലുമായി. 'വിൽക്കുവാൻ വച്ചിരിക്കുന്ന പക്ഷികൾ' എന്ന തന്റെ ആദ്യ കവിത ചൊല്ലി കലാലയങ്ങളിലും തെരുവുകളിലും കള്ളുഷാപ്പുകളിലും ചായപ്പീടികകളിലും അദ്ദേഹം നിറഞ്ഞു. ഒപ്പം കാസറ്റും കവിതയും വിൽക്കുകയുംചെയ്തു. തിരക്കഥാകൃത്തായിരുന്ന സിന്ധുരാജ് പലപ്പോഴും ചൊല്ലുന്ന കവിതയായിരുന്നു 'വലയിൽ വീണ കിളികളാണു നാം' എന്നത്. ഇതു കേൾക്കാനിടയായ ലാൽ ജോസ്, സിന്ധുരാജിനോട് കവിയെക്കുറിച്ചു ചോദിച്ചു. അങ്ങനെ ഷൊർണൂർ ഗസ്റ്റ്ഹൗസിൽ വെച്ച് ഇരുവരും കാണുന്നു. 'അറബിക്കഥ' സിനിമയിലേക്കുള്ള വഴി അതായിരുന്നു. ഓരോ തുള്ളി ചോരയിൽനിന്നും ഒരായിരം പേരുയരുന്നു എന്ന മാതൃകയിൽ ഒരു ഗാനം വേണമെന്ന് ലാൽ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ചോരവീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം എന്നവരികൾ പിറന്നത്. ഇതിലെ പാട്ടുകളെല്ലാംതന്നെ അനിലിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. തന്റെ പൂർവികനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ച് വിശാലമായൊരു കാൻവാസിൽ നല്ലൊരു സിനിമ അനിലിന്റെ സ്വപ്നമായിരുന്നു. അതിനായി ഒട്ടേറെ രേഖകൾ സമാഹരിക്കുകയും ചെയ്തിരുന്നു. പക്ഷേ... Content Highlights: Remembering anil panachooran.
from mathrubhumi.latestnews.rssfeed https://ift.tt/2KXU783
via IFTTT
0 അഭിപ്രായങ്ങള്‍