തിരുവനന്തപുരം: കോവിഡ് ബാധ കൂടിയതിനെത്തുടർന്ന് സംസ്ഥാനം വീണ്ടും നിയന്ത്രണങ്ങളിലേക്കു നീങ്ങുന്നു. രാത്രി പത്തിനുശേഷമുള്ള യാത്രകൾ നിയന്ത്രിക്കും. അടിയന്തര സാഹചര്യത്തിൽ മാത്രമേ യാത്ര അനുവദിക്കൂ. നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ 25,000 പോലീസുകാരെ വിന്യസിക്കും. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നെന്നും മാസ്ക് ധരിക്കുന്നെന്നും ഉറപ്പാക്കാൻ പോലീസ് നിരീക്ഷണം ശക്തമാക്കും. പൊതുസ്ഥലങ്ങളിൽ കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിക്കും. ഫെബ്രുവരി 10 വരെ കർശന നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ അറിയിച്ചു. പൊതുസമ്മേളനങ്ങൾ, വിവാഹം എന്നിവയ്ക്ക് അടച്ചിട്ട ഹാളുകൾ ഒഴിവാക്കണം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കർശനമായി സാമൂഹിക അകലം പാലിക്കണം. പ്രതിദിന കോവിഡ് ടെസ്റ്റുകൾ ഒരുലക്ഷമാക്കും. ഇതിൽ 75 ശതമാനം ആർ.ടി.പി.സി.ആർ. പരിശോധനയായിരിക്കും. പനിയുടെ ലക്ഷണങ്ങൾ കണ്ടാലുടൻ ടെസ്റ്റ് നടത്താനും രോഗം കണ്ടെത്താനും നടപടി സ്വീകരിക്കും. സറോ സർവൈലൻസ് സർവേയും ജീനോം പഠനവും പുരോഗമിക്കുകയാണ്. ഫെബ്രുവരി 15-ന് ആദ്യ റിപ്പോർട്ട് പുറത്തുവിടും. ഈ വിവരങ്ങളുടെ സഹായത്തോടെ മാത്രമേ സംസ്ഥാനത്തെ രോഗവ്യാപനം വർധിക്കുന്നുണ്ടോ എന്ന് ആധികാരികമായി കണ്ടെത്താൻ കഴിയൂ. സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നു ശതമാനത്തിൽ താഴെ ആളുകൾക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 7,94,000 ഡോസ് കോവിഷീൽഡ് വാക്സിനാണ് സംസ്ഥാനത്തിനു ലഭിച്ചത്. Content Highlights:Covid 19: Kerala to impose travel restrictions
from mathrubhumi.latestnews.rssfeed https://ift.tt/3r60Zjh
via IFTTT
0 അഭിപ്രായങ്ങള്‍