മൂന്നു ഫ്‌ളാറ്റുകള്‍ കൂട്ടിച്ചേര്‍ത്തു: കങ്കണ കെട്ടിടനിര്‍മ്മാണച്ചട്ടം ലംഘിച്ചെന്ന് കോടതി

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ട് കെട്ടിട നിർമാണച്ചട്ടം ലംഘിച്ചെന്ന് ദിൻദോഷി സിവിൽ കോടതി. കോർപ്പറേഷൻ അംഗീകരിച്ച ഫ്ളാറ്റിന്റെ പ്ലാനിൽ മാറ്റം വരുത്തിയെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഖാറിലെ ഫ്ളാറ്റിൽ അറ്റകുറ്റപ്പണികൾ നടത്തിയപ്പോൾ കെട്ടിട നിർമാണച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നൽകിയ നോട്ടീസിനെതിരെയാണ് കങ്കണ കോടതിയെ സമീപിച്ചത്. കെട്ടിട നിർമ്മാണത്തിന് നൽകിയ അനുമതി ലംഘിച്ച് കൊണ്ട് അനധികൃതമായി മൂന്ന് ഫ്ളാറ്റുകൾ കൂട്ടിച്ചേർത്ത കങ്കണയുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. മുംബൈ കോർപ്പറേഷന്റെ നോട്ടീസിനെതിരേ കങ്കണ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി പരാമർശം. ബ്രിഹാൻ മുംബൈകോർപറേഷൻ നോട്ടീസിൽ തെറ്റായി ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി. ഖാർ മേഖലയിലെ 16 നില കെട്ടിടത്തിലെ അഞ്ചാം നിലയിലെ മൂന്ന് ഫ്ളാറ്റുകളാണ് കങ്കണ കൂട്ടിച്ചേർത്ത് ഒറ്റ ഫ്ളാറ്റാക്കി മാറ്റിയത്. പൊതുവഴിയും പൊതുവായ സ്ഥലവുമെല്ലാം കയ്യേറിയാണ് ഒറ്റ ഫ്ളാറ്റാക്കി മാറ്റിയതെന്നും ജഡ്ജി നിരീക്ഷിച്ചു. "ഇതെല്ലാം അനുമതി നൽകിയ പ്ലാനിന്റെ ഗുരുതരമായ ലംഘനമാണ്. മറ്റ് മാറ്റങ്ങൾക്കെല്ലാം കോർപ്പറേഷന്റെ അനുമതി നിർബന്ധമായും വേണമായിരുന്നു", കോടതി പറഞ്ഞു. 2013-ലാണ് കങ്കണ ഖാറിൽ ഫ്ളാറ്റ് വാങ്ങിയത്. 2018-ലാണ് മുംബൈ കോർപ്പറേഷൻ നോട്ടീസ് നൽകിയത്. ഒരു മാസത്തിനകം അനധികൃത നിർമാണം പൊളിച്ചുകളയണമെന്നായിരുന്നു നോട്ടീസ്. ഇതിനെതിരേ കങ്കണ ഹർജി നൽകി. 2019-ൽ വീണ്ടും നോട്ടീസ് നൽകി. 2019 ജനുവരിയിൽ നോട്ടീസിൽ ചട്ടലംഘനങ്ങളെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടില്ലെന്ന് കങ്കണയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തുടർന്ന് കേസിൽ തൽസ്ഥിതി തുടരാൻ കോടതി ഉത്തരവിടുകയും വിശദമായ വാദങ്ങൾക്കുശേഷം കോർപ്പറേഷന്റെ നോട്ടീസിൽ തെറ്റില്ലെന്ന് കണ്ടെത്തുകയുമായിരുന്നു. content highlights:Kangana Ranaut did Grave Violation says Court On Merging Her Mumbai Flats

from mathrubhumi.latestnews.rssfeed https://ift.tt/3hBRCnD
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍