ഞാന്‍ ഫുട്‌ബോള്‍ കളിക്കാരന്‍, രാഷ്ട്രീയത്തിലേക്കില്ല - ഐ.എം.വിജയന്‍

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് മുൻഫുട്ബോൾ താരം ഐ.എം.വിജയൻ. മലയാളികൾക്ക് താൻ എപ്പോഴും ഫുട്ബോൾ കളിക്കാരനാണെന്നും അതിനാൽ രാഷ്ട്രീയത്തിലേക്കില്ലെന്നും വിജയൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ ഐ.എം.വിജയൻ മത്സരിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. കോൺഗ്രസും ബി.ജെ.പിയും ഇതിനായി വിജയനെ സമീപിച്ചുവെന്നായിരുന്നു റിപ്പോർട്ട്. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥിയാക്കാൻ സമീപിപ്പിച്ചിരുന്നുവെന്ന് വിജയൻ സ്ഥിരീകരിച്ചു. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയെ മാത്രം പ്രതിനിധീകരിക്കാൻ താല്പര്യമില്ലെന്നും അതിനാൽ രാഷ്ട്രീയത്തിലേക്കില്ലെന്നും വിജയൻ പ്രതികരിച്ചു. ചർച്ചകൾ എല്ലാ വർഷവും നടക്കാറുളളതാണ്. ഞാൻ ഒരു ഫുട്ബോൾ കളിക്കാരനാണ്. വലതുപക്ഷമായാലും ഇടതുപക്ഷമായാലും ബി.ജെ.പി. ആയാലും എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. എനിക്ക് എല്ലാവരേയും വേണം. എല്ലാവരും എന്നെ ഒരു ഫുട്ബോൾ കളിക്കാരാനായാണ് കാണുന്നത്. എനിക്കും അതാണ് ആഗ്രഹം. എനിക്ക് നാട്ടുകാരുടെ കൈയിൽ നിന്ന് ലഭിക്കുന്ന സ്നേഹം അതുകൊണ്ടാണ്.അതുമതി. വിജയൻ പറഞ്ഞു. Content Highlights: Kerala Assembly Election 2021, Not into politics says I M Vijayan

from mathrubhumi.latestnews.rssfeed https://ift.tt/3qZtdfe
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍