ചെന്നൈ ∙സംവിധായകൻ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്മൂർ മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. രജിനികാന്ത് നായകനായ യന്തിരൻ എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിലാണ് കോടതിയുടെ നടപടി. തന്റെ കഥ കോപ്പിയടിച്ചാണ് 'യന്തിരൻ' സിനിമ ചെയ്തതെന്ന് ആരോപിച്ച് എഴുത്തുകാരനായ അരൂർ തമിഴ്നാടൻ നൽകിയ കേസിൽ തുടർച്ചയായി ഹാജരാകാത്തതിനെത്തുടർന്നാണ് വാറന്റ് പുറപ്പെടുവിച്ചത്. തൻറെ കഥയായ ജിഗൂബയാണ് ശങ്കർ യന്തിരനാക്കിയതെന്നാണ് അറൂർ നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. 1996 ൽ തമിഴ് മാസികയായ ഉദയത്തിൽ അരൂർ എഴുതിയ ജുഗിബ എന്ന കഥയാണ് അനുമതിയില്ലാതെ സിനിമയാക്കിയതെന്നാണ് പരാതി. 2007-ൽ ഇതേ നോവൽ തന്നെ മറ്റൊരു മാസികയിൽ കൂടി പ്രസിദ്ധീകരിച്ചിരുന്നു. ഐപിസി സെക്ഷൻ 420 പ്രകാരം വഞ്ചനാക്കുറ്റത്തിനും മറ്റ് കോപ്പിറൈറ്റ് ചട്ടങ്ങളുടെ ലംഘനത്തിനുമാണ് അരൂർ പരാതി നൽകിയിരിക്കുന്നത്. 2010 ലാണ് യന്തിരൻ പുറത്തിറങ്ങിയത്. 2018 ൽ സിനിമയുടെ രണ്ടാം ഭാഗവും വന്നിരുന്നു. ഐശ്വര്യ റായിയാണ് ചിത്രത്തിൽ നായികയായെത്തിയത് Content Highlights :Non bailable warrant issued against director Shankar on Enthiran plagiarism case
from mathrubhumi.latestnews.rssfeed https://ift.tt/2YyDWBq
via IFTTT
0 അഭിപ്രായങ്ങള്‍