ന്യൂഡൽഹി: ട്വിറ്ററിൽ പുതുവത്സരാശംസയുമായെത്തിയ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ആംആദ്മി പാർട്ടി. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ ഒരു മാസത്തിലേറെയായി കർഷകർ സമരം തുടരുന്നതിനിടെ വിദേശയാത്രയ്ക്ക് പുറപ്പെട്ട കോൺഗ്രസ് നേതാവിനെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് എഎപി പരിഹസിച്ചത്. Are you back from Milan? https://t.co/dVkBbblj5S — AAP (@AamAadmiParty) January 1, 2021 പുതുവർഷാശംസ നേർന്ന് രാഹുൽ ഗാന്ധി പങ്കുവെച്ച ട്വീറ്റ് ഷെയർ ചെയ്ത് താങ്കൾ മിലാനിൽ നിന്ന് മടങ്ങിയെത്തിയോ എന്നാണ് പരിഹാസം. മുമ്പ് പല സന്ദർഭങ്ങളിലും രാഹുലിന്റെ വിദേശയാത്രകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളുടെ വിമർശനത്തിന് ഇടനൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ വിദേശയാത്രകളുടെ പേരിൽ കുറ്റപ്പെടുത്താൻ രാഹുലിന് അവകാശമില്ലെന്ന് പലരും വിമർശനമുയർത്തിയിരുന്നു. കോൺഗ്രസിന്റെ 136-ാം സ്ഥാപകദിനാഘോഷച്ചടങ്ങുകളിൽ പങ്കെടുക്കാതെയുള്ള രാഹുലിന്റെ ഇറ്റലി യാത്രയെ ബി.ജെ.പി. നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. രാഹുൽ ടൂറിസ്റ്റ് പൊളിറ്റീഷ്യനാണെന്ന് വിശേഷിപ്പിച്ച ബിജെപി നേതാവ് ഡി കെ അരുണ ജനങ്ങളെ കുറിച്ച് രാഹുൽ ഗാന്ധി എപ്പോഴാണ് ചിന്തിക്കാനാരംഭിക്കുന്നതെന്നും ചോദിച്ചിരുന്നു. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാണ് രാഹുലിന്റെ ഇറ്റലി യാത്രയ്ക്ക് പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ ന്യായീകരിച്ചിരുന്നു. രാഹുൽ മുത്തശ്ശിയെ കാണാനാണ് ഇറ്റലിയിലേക്ക് പോയതെന്നും എല്ലാവർക്കും സ്വകാര്യ യാത്രകൾ നടത്താൻ അവകാശമുണ്ടെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. ആത്മാഭിമാനത്തിനും ആദരവിനുമായി പോരാടുന്ന കർഷകർക്കും തൊഴിലാളികൾക്കുമൊപ്പമാണ് തന്റെ മനസ്സെന്നും ഈ പോരാട്ടത്തിനിടെ നഷ്ടപ്പെട്ടവരേയും നമ്മെ സംരക്ഷിക്കുന്നവരേയും നമുക്കായി ത്യാഗം ചെയ്യുന്നവരേയും ഈ സന്ദർഭത്തിൽ സ്മരിക്കുന്നതായും സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പുതുവത്സരാശംസാ ട്വീറ്റ്. Content Highlights: AAP Trolls Rahul Gandhis New Years Wish
from mathrubhumi.latestnews.rssfeed https://ift.tt/2JBZJnL
via IFTTT
0 അഭിപ്രായങ്ങള്‍