കോൺഗ്രസിനെ തോൽപ്പിക്കാൻ സി.പി.എം.-ബി.ജെ.പി. സഖ്യം -മാത്യു കുഴൽനാടൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ സി.പി.എം. വർഗീയ കക്ഷികൾക്കു വോട്ടുമറിച്ചതായി കെ.പി.സി.സി. ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. നൂറോളം വാർഡുകളിൽ നടത്തിയ പരിശോധനയിൽ സി.പി.എം., ബി.ജെ.പി.യും എസ്.ഡി.പി.ഐ.യുമായി നടത്തിയ ഒത്തുകളി വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി. റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം നടത്തിയ അന്വേഷണത്തിലാണിതു കണ്ടെത്തിയത്. 1000 വാർഡുകളിൽ നടത്തിയ വിശകലനത്തിൽ, നൂറോളം വാർഡുകളിൽ സി.പി.എമ്മിനു രണ്ടക്ക വോട്ടുകളാണുള്ളത്. ഒട്ടേറെ ഇടങ്ങളിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ സി.പി.എം. പരോക്ഷമായി ബി.ജെ.പി.ക്കു വോട്ടുമറിച്ചു. ആലപ്പുഴയിലെ തിരുവണ്ടൂർ പഞ്ചായത്തിൽ ബി.ജെ.പി.യെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ തിരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫ്. എൽ.ഡി.എഫിനെ പിന്തുണച്ചു. എന്നാൽ, അതു സ്വീകരിക്കാതെ രാജിവെച്ചു പിന്മാറുകയാണ് സി.പി.എം. ചെയ്തത്. ഈ പഞ്ചായത്തിലെ മിക്ക വാർഡുകളിലും സി.പി.എം. ബി.ജെ.പി.യുമായി ധാരണയുണ്ടാക്കിയാണു മത്സരിച്ചത്. പഞ്ചായത്ത് ഓഫീസ് വാർഡിൽ ബി.ജെ.പി. ജയിച്ചപ്പോൾ അവിടെ ഇടതു സ്വതന്ത്രനായി മത്സരിച്ചയാൾക്കു ലഭിച്ചത് അഞ്ചുവോട്ടാണ്. വനവാതുക്കര വാർഡിൽ സി.പി.എം. ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർഥിക്കു ലഭിച്ചത് 57 വോട്ടാണ്. ഇവിടെ ബി.ജെ.പി. വിജയിച്ചുവെന്നും കുഴൽനാടൻ പറഞ്ഞു. Content Highlight: Mathew kuzhalnadan

from mathrubhumi.latestnews.rssfeed https://ift.tt/3rPm5mV
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍