ലോസ് ആഞ്ജലീസ്; ഹോളിവുഡ് നടി ക്ലോറിസ് ലീച്ച്മാൻ അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘകാലങ്ങളായി ചികിത്സയിലായിരുന്നു. കാലിഫോർണയയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഏഴ് പതിറ്റാണ്ടിലേറെക്കാലം സിനിമാരംഗത്ത് നിറഞ്ഞു നിന്ന് ക്ലോറിസ് സ്വഭാവനടിയായും ഹാസ്യനടിയായും ഒരേപോലെ തിളങ്ങി. ദ ലാസ്റ്റ് പിക്ചർ ഷോയിലെ (1971) അഭിനയത്തിന് ഓസ്കർ പുരസ്കാരവും ബാഫ്ത പുരസ്കാരവും സ്വന്തമാക്കി. എട്ട് പ്രൈംടൈം എമ്മി പുരസ്കാരവും ഒരു ഡേ ടൈം എമ്മി പുരസ്കാരവും സ്വന്തമാക്കി. 1926 ഏപ്രിൽ 20 ന് അമേരിക്കയിലെ ഡെസ് മൊയ്നിലാണ് ജനനം. കൗമാരപ്രായത്തിൽ തന്നെ നാടക രംഗത്ത് സജീവമായി. ഹൈസ്കൂൾ പഠനത്തിന് ശേഷം നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ ഉപരി പഠനത്തിന് ചേർന്നു. പിന്നീട് ഗാമ ഫൈ ബീറ്റയിലെത്തി. അഭിനേതാക്കളായ പോൾ ലിൻഡെ, ഷാർലറ്റ് റേ എന്നിവർ ഗാമ ഫൈ ബീറ്റയിലെ ക്ലോറിസിന്റെ സഹപാഠികളായിരുന്നു. 1946 ൽ മിസ് അമേരിക്ക സൗന്ദര്യമത്സരത്തിൽ പങ്കെടുത്തശേഷം ക്ലോറിസ് ടെലിവിഷനിലും സിനിമകളിലും സജീവമായി. 1947 ൽ പുറത്തിറങ്ങിയ കാർനേജി ഹാൾ ആണ് ആദ്യചിത്രം. കിസ് മി ഡെഡ്ലി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടുന്നത്. ദ ലാസ്റ്റ് പിക്ചർ ഷോ, യെസ്റ്റർഡേ, എ ട്രോൾ ഇൻ സെൻട്രൽ പാർക്ക്, നൗ ആന്റ് ദെൻ, സ്പാഗ്ലിഷ്, എക്സ്പെക്ടിങ് മേരി, യു എഗൈൻ, ദ വിമൺ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങൾ. ഒട്ടനവധി ടെലിവിഷൻ ഷോകളിലും ടെലി ഫിലിമുകളിലും വേഷമിട്ടു. 1953 ൽ ക്ലോറിസ് ഹോളിവുഡ് നടനും സംവിധായകനുമായിരുന്ന ജോർജ്ജ് എംഗ്ലണ്ടിനെ ലീച്ച്മാൻ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ അഞ്ചുമക്കളുണ്ട്. 1979 ൽ ഇവർ വിവാഹമോചിതരായി. ഹൈ ഹോളിഡേയാണ് അവസാനമായി വേഷമട്ട ചിത്രം. 2020 ൽ ഷൂട്ടിങ് പൂർത്തിയായ ഈ ചിത്രം ഇനിയും പുറത്തിറങ്ങിയിട്ടില്ല. Content Highlights:Cloris Leachman actress passed away
from mathrubhumi.latestnews.rssfeed https://ift.tt/36ASEfJ
via IFTTT
0 അഭിപ്രായങ്ങള്‍