കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം പാർശ്വഫലങ്ങൾ ഉണ്ടായേക്കുമെന്ന് ആശങ്കപ്പെടുന്ന ചിലരെങ്കിലുമുണ്ടാകും. എന്നാൽ വാക്സിനെടുക്കുമ്പോഴോ എടുത്ത ശേഷമോ ഡോക്ടർ കെ.കെ. അഗർവാളിന് യാതൊരാശങ്കയുമുണ്ടായിരുന്നില്ല. മറ്റുള്ളവർക്ക് വാക്സിനെ കുറിച്ചുള്ള ഭയം ദൂരീകരിക്കുന്നതിനായി വാക്സിൻ സ്വീകരിക്കുന്നത് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അദ്ദേഹം ലൈവ് സ്ട്രീമിങ് നടത്തുകയും ചെയ്തു. പദ്മശ്രീയുൾപ്പെടെയുള്ള പരസ്കാരങ്ങൾ നേടിയ ഹൃദ്രോഗവിദഗ്ധനാണ് ഡോക്ടർ അഗർവാൾ. കുത്തിവെയ്പിന്റെ കുഴപ്പങ്ങളൊന്നുമുണ്ടായില്ലെങ്കിലും ഭാര്യയുടെ ശകാരം മുഴുവനും ഡോക്ടർക്ക് കേൾക്കേണ്ടി വന്നു, അതും വെബിനാറിനിടെ. ലൈവിനിടെ ഭാര്യയുമായി ഡോക്ടർ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വൈറലാണിപ്പോൾ. തന്നെയും വാക്സിനെടുക്കാൻ കൂട്ടാത്തതെന്ത് എന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ ആവർത്തിച്ചുള്ള ചോദ്യമാണ് സംഭാഷണത്തെ വൈറലാക്കിയതെന്ന് വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ സൂചിപ്പിക്കുന്നു. ഡോക്ടർ വെബിനാറിൽ പങ്കെടുക്കുന്നതിനിടെയാണ് ഭാര്യയുടെ ഫോൺകോൾ വരുന്നത്. നിങ്ങൾ വാക്സിൻ എടുക്കാൻ പോയോ എന്നാണ് ആദ്യത്തെ ചോദ്യം. വാക്സിൻ എങ്ങനെയുണ്ട്, നിങ്ങൾക്കൊക്കെ എടുക്കാൻ പറ്റുമോ എന്നറിയാൻ പോയതാണെന്ന് ഡോക്ടറുടെ മറുപടി. തന്നെ കൂട്ടാത്തതെന്താണ് എന്നായി ഭാര്യയുടെ അടുത്ത ചോദ്യം. നിനക്ക് തിങ്കളാഴ്ച വാക്സിൻ തരും, ആശുപത്രിയിലെത്തിയപ്പോൾ തിരക്കില്ലാത്ത കൊണ്ട് അവർ വാക്സിനെടുക്കാൻ പറഞ്ഞു എന്ന ഡോക്ടറുടെ ഉത്തരം അത്ര വിശ്വാസമില്ലാത്ത പോലെ തന്നോട് നുണ പറയരുത് എന്ന് പരുഷമായി ഭാര്യയുടെ മറുപടി. താനിപ്പോൾ ലൈവിലാണ് എന്ന് പറഞ്ഞ് ഡോക്ടർ സംഭാഷണം അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഞാനിപ്പോൾ ലൈവായി വന്ന് നിങ്ങളെ ശരിയാക്കുന്നുണ്ട് എന്ന് മറുവശത്ത് നിന്ന് പറയുന്നതും വ്യക്തമായി കേൾക്കാം. ഭാര്യ അറിയാതെ ഡോക്ടർ കെ.കെ. അഗർവാൾ വാക്സിനെടുത്തു...പ്രത്യേക ശ്രദ്ധയ്ക്ക്:ലൈവിനിടെകോൾ വന്നാൽ ഒരിക്കലും അറ്റൻഡ് ചെയ്യരുത് എന്ന കുറിപ്പോടെയാണ് തരുൺ ശുക്ള എന്ന ഉപയോക്താവ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഡോക്ടർ വളരെ സ്ട്രോങ്ങാണെന്നും ഈ മാസം കാണാനിടയായ ഏറ്റവും രസകരമായ വീഡിയോ എന്നുമൊക്കെ കമന്റുകൾ നിറഞ്ഞു. Doctor KK Agarwal got himself vaccinated without his wife. Note to self : dont ever pick-up phone while you are live on tv :) #forwarded. pic.twitter.com/uhIQYvZ4IO — Tarun Shukla (@shukla_tarun) January 27, 2021 തന്നെ കുറിച്ച് ഭാര്യയ്ക്കുള്ള ഉത്കണ്ഠയാണ് ഫോൺ സംഭാഷണത്തിൽ പ്രതിഫലിച്ചതെന്നും തന്റെ വീഡിയോ നിമിഷനേരത്തേക്കെങ്കിലും ചിരിയുണർത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും ഡോക്ടർ അഗർവാൾ പിന്നീട് അറിയിച്ചു. താൻ വാക്സിൻ സ്വീകരിക്കുന്നതിന്റെ വീഡിയോ ജനുവരി 23 ന് അദ്ദേഹം ലൈവ് സ്ട്രീം ചെയ്തിരുന്നു. വാക്സിൻ എല്ലാവരും സ്വീകരിക്കണമെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം തന്റെ സാമൂഹികമാധ്യമപോസ്റ്റുകളിലൂടെ ബോധവത്കകരണം നടത്തുകയും ചെയ്യുന്നുണ്ട്. Content Highlights: Doctor Got Vaccinated Without Wife. Their Conversation Is Now Viral
from mathrubhumi.latestnews.rssfeed https://ift.tt/3oqakAv
via IFTTT
0 അഭിപ്രായങ്ങള്‍