രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 11,427 പേർക്ക് ; പകുതിയോളം കേരളത്തിൽ

ന്യൂഡൽഹി: 24 മണിക്കൂറിനിടെഇന്ത്യയിൽകോവിഡ്-19 സ്ഥിരീകരിച്ചത് 11,427 പേർക്ക്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1,07,57,610 ആയി. 24 മണിക്കൂറിനിടെ 11,858 കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 1,04,34,983 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 1,68,235 ആണ്. 118 കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,54,392 ആയി. കോവിഡ് വാക്സിന്റെ രണ്ടാ ഘട്ട വിതരണം ഞായറാഴ്ച സൂറത്തിൽ ആരംഭിച്ചു. മുൻ നിര കോവിഡ് പ്രതിരോധപ്രവർത്തകർക്ക് മുൻഗണന നൽകിയാവും രണ്ടാം ഘട്ട വിതരണം. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5266 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4746 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏറ്റവും കൂടുതൽ പേരിൽ രോഗബാധ സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലാണ്. Content Highlights: Covid-19 Updates India

from mathrubhumi.latestnews.rssfeed https://ift.tt/2YwYcTP
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍