ഓസ്‌ട്രേലിയയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരെഞ്ഞെടുത്തു | LIVE SCORE

കാൻബെറ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരെഞ്ഞെടുത്തു. കഴിഞ്ഞ രണ്ടുമത്സരങ്ങളിലും തോൽവി വഴങ്ങിയ ടീം ഇന്ന് പുതിയ മാറ്റങ്ങളുമായാണ് കളത്തിലിറങ്ങുന്നത്. മായങ്ക് അഗർവാളിന് പകരം ശുഭ്മാൻ ഗില്ലും ചാഹലിന് പകരം കുൽദീപ് യാദവും ഷമിയ്ക്ക് പകരം തമിഴ്നാട് പേസർ നടരാജനും നവ്ദീപ് സൈനിയ്ക്ക് പകരം ശാർദുൽ ഠാക്കൂറൂം ടീമിൽ ഇടം നേടി. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയ 2-0 ന് നിലവിൽ മുന്നിലാണ്. പരമ്പര കങ്കാരുപ്പട സ്വന്തമാക്കിയിട്ടുമുണ്ട്. ഇന്ന് ഇന്ത്യയ്ക്ക് വേണ്ടി നടരാജൻ അരങ്ങേറ്റം കുറിച്ചു. ഐ.പി.എല്ലിലെ മിന്നുന്ന ഫോമാണ് ഇന്ത്യൻ ടീമിലിടം നേടാൻ നടരാജനെ സഹായിച്ചത്. എന്നാൽ മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം നേടാനായില്ല. ഓസിസ് ടീമിൽ കാമറൂൺ ഗ്രീൻ, സീൻ അബോട്ട്, ആഷ്ടൺ ആഗർ, തുടങ്ങിയവർ ടീമിൽ ഇടം നേടി. വാർണർക്ക് പകരം ലബുഷെയ്ൻ ഇന്ന് ഓപ്പൺ ചെയ്യും. വാർണറും കമ്മിൻസും സ്റ്റാർക്കുമെല്ലാം ഇന്നത്തെ മത്സരത്തിൽ കളിക്കില്ല. യുവതാരം കാമറൂൺ ഗ്രീൻ ഇന്ന് അരങ്ങേറ്റ മത്സരത്തിനാണ് ഇറങ്ങുന്നത് ഇന്നത്തെ മത്സരത്തിനുശേഷം ഇന്ത്യ ഓസിസുമായി ട്വന്റി 20 പരമ്പരയിൽ ഏറ്റുമുട്ടും. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം... Content Highlights: India vs Australia third one day international cricket match

from mathrubhumi.latestnews.rssfeed https://ift.tt/2HYi4dS
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍