വാഹനത്തിന്റെ ചരിത്രം ഓണ്‍ലൈനില്‍ തിരയാം; ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കുന്നത് വാഹനത്തിന്റെ പൂര്‍ണ വിവരം

വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങളും ഇതുവരെയുള്ള ഉടമസ്ഥാവകാശ കൈമാറ്റവുമെല്ലാം ഓൺലൈനിൽ പരിശോധിക്കാം. ഉടമയുടെ പേരും വിലാസവും, ഇതുവരെ നടന്നിട്ടുള്ള വിൽപ്പനകൾ, നികുതിക്കുടിശ്ശിക, ഇൻഷുറൻസ് വിവരങ്ങൾ, പുകമലിനീകരണ സർട്ടിഫിക്കറ്റ് എന്നുതുടങ്ങി വാഹനത്തിന്റെ മോട്ടോർവാഹനവകുപ്പിന്റെ കൈവശമുള്ള പൂർണ വിവരങ്ങളും സൗജന്യമായി ഒറ്റ ക്ലിക്കിൽ ലഭിക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വാഹൻ വെബ്സൈറ്റിലാണ് ഈ സേവനം ലഭ്യമാകുന്നത്. പഴയ വാഹനങ്ങൾ വാങ്ങുന്നവർക്ക് ഏറെ പ്രയോജനകരമാണ് ഇത്. ഇടപാടിനുമുമ്പ് മോട്ടോർവാഹന വകുപ്പിന്റെ കൈവശമുള്ള രേഖകൾ പരിശോധിക്കാം. ഉടമയുടെ മൊബൈൽ നമ്പർ വാഹനത്തിന്റെ രജിസ്ട്രേഷൻ രേഖകളുമായി ബന്ധിപ്പിച്ചാൽമാത്രമേ ഈ സേവനം ലഭ്യമാകൂ. പരിവാഹൻ വെബ്സൈറ്റിൽ വെഹിക്കിൾ റിലേറ്റഡ് സർവീസ് എന്ന വിഭാഗത്തിലുള്ള മൈ വെഹിക്കിൾ ഡീറ്റെയിൽസ് എന്ന ടാബിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ, ഷാസി, എൻജിൻ നമ്പറുകൾ പൂർണമായി നൽകണം. ഉടമയുടെ മൊബൈൽ നമ്പറിലേക്ക് ഒറ്റത്തവണ പാസ്വേഡ് വരും. ഇത് നൽകിയാൽ വാഹനത്തിന്റെ രേഖകൾ ലഭിക്കും. പകർപ്പെടുക്കാനുള്ള സൗകര്യവുമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ വാഹനങ്ങളുടെ വിവരങ്ങളും പരിശോധിക്കാനാകും. സ്മാർട്ട്മൂവ് എന്ന മോട്ടോർവാഹന വകുപ്പിന്റെ പഴയ സോഫ്റ്റ്വേർ സംവിധാനത്തിൽനിന്നുള്ള വിവരങ്ങളാണ് വാഹനിലേക്ക് മാറ്റിയത്. 90 ശതമാനം ഡേറ്റാ കൈമാറ്റവും പൂർത്തിയായി. വിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ ഓഫീസുകളുമായി ബന്ധപ്പെട്ട് പരിഹരിക്കണം. Content Highlights:Vahan Software Provide Vehicle History Through Online

from mathrubhumi.latestnews.rssfeed https://ift.tt/34Wuqvr
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍