പാലക്കാട്: തദ്ദേശതിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രത്തിൽ ഒന്നോ രണ്ടോ വോട്ടുചെയ്ത് എൻഡ് ബട്ടൺ അമർത്താതെ വോട്ടർമാർ പോയാൽ വലയുന്നത് പോളിങ് ഓഫീസർമാർ. ഗ്രാമപ്പഞ്ചായത്തിലുള്ള വോട്ടർമാർക്ക് മൂന്നുവോട്ടുണ്ട്്. മൂന്ന് സ്ഥാനാർഥികളുടെയും നേരെയുള്ള ബട്ടണിൽ അമർത്തിയാൽമാത്രമേ ബീപ് ശബ്ദം വന്ന് വോട്ടുകൾ രേഖപ്പെടുത്തുകയുള്ളൂ. അപ്പോഴേ വോട്ടിങ് പ്രക്രിയ പൂർത്തിയാകൂ. മൂന്നുവോട്ടും ചെയ്തവർ എൻഡ് ബട്ടൺ അമർത്തേണ്ട ആവശ്യമില്ല. ഏതെങ്കിലും ഒന്നോ രണ്ടോ വോട്ട് ചെയ്യാതിരുന്നാൽ എൻഡ് ബട്ടൺ അമർത്തണം. ഇല്ലെങ്കിൽ എൻഡ് ബട്ടൺ പ്രിസൈഡിങ് ഓഫീസർമാർ അമർത്തി അടുത്തയാൾക്ക് വോട്ട് ചെയ്യാൻ വോട്ടിങ് യന്ത്രം സജ്ജീകരിക്കണം. പ്രിസൈഡിങ് ഓഫീസർക്ക് എൻഡ് ബട്ടൺ അമർത്താൻ ബൂത്തിലെ ഏജന്റുമാരോട് സമ്മതംതേടണം. വോട്ടുചെയ്തത് ഏതുസ്ഥാനാർഥിക്കാണെന്നുനോക്കാതെ എൻഡ് ബട്ടൺ അമർത്തണമെന്നാണ് നിർദേശം. ഒരു ബാലറ്റ് യൂണിറ്റിൽ 15 സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഏറ്റവും താഴെ എൻഡ് ബട്ടണുമാണുണ്ടാവുക
from mathrubhumi.latestnews.rssfeed https://ift.tt/2JU6oK0
via IFTTT
0 അഭിപ്രായങ്ങള്‍