കാട്ടാക്കട(തിരുവനന്തപുരം): ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഗൃഹനാഥൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുറ്റിച്ചൽ കോട്ടൂർ എരുമക്കുഴി താന്നിമൂട് അജിത് ഭവനിൽ പദ്മാക്ഷി(52) യാണ് കൊല്ലപ്പെട്ടത്. സംഭവശേഷം ഭർത്താവ് ഗോപാലകൃഷ്ണൻ(66) കാട്ടാക്കട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു പദ്മാക്ഷിയെ കൊലപ്പെടുത്തിയതെന്നു കരുതുന്നു. ഒരു മണിയോടെ ഗോപാലകൃഷ്ണൻ ബൈക്കിൽ വീട്ടിൽ നിന്നു പുറത്തേക്ക് പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടു. ഇയാളുടെ ശരീരത്തിൽ രക്തക്കറ കണ്ടതിനാൽ അവർ വിവരം ഇയാളുടെ മകനെ അറിയിച്ചു. മകനെത്തി അടച്ചിട്ടിരുന്ന വീട് തുറന്നുനോക്കിയപ്പോഴാണ് അടുക്കളയിൽ രക്തം വാർന്ന നിലയിൽ പദ്മാക്ഷിയെ കണ്ടെത്തിയത്. മകന്റെ നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടി. പദ്മാക്ഷിയുടെ കഴുത്തിലാണ് വെട്ടേറ്റത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് പ്രദേശത്ത് മഴ തുടങ്ങിയ സമയത്ത് വീട്ടിൽ നിന്നും അലർച്ച കേട്ടിരുന്നതായി സമീപവാസികൾ പറയുന്നു. മകനും, മരുമകളും രാവിലെ മരുമകളുടെ വീട്ടിലേക്ക് പോയിരുന്നു. ഇതിനുശേഷം നടന്ന വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കരുതുന്നു. കാട്ടാക്കട പോലീസ് സ്റ്റേഷനിലെത്തുമ്പോൾ ഗോപാലകൃഷ്ണന്റെ വലതുകൈയിൽ മുറിവേറ്റ് രക്തം വാർന്നിരുന്നു എന്നും, സംശയവും കുടുംബ വഴക്കുമാണ് കൊലപാതകത്തിനു കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഗോപാലകൃഷ്ണൻ നെയ്യാർഡാം പോലീസ് കസ്റ്റഡിയിലാണ്. നെയ്യാർഡാം ഇൻസ്പെക്ടർ രഞ്ജിത് കുമാർ, എസ്.ഐ. സാജു എന്നിവരുടെ നേതൃത്വത്തിൽ പോലീസും, ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. അജിത്, അജിത എന്നിവരാണ് മക്കൾ. മരുമക്കൾ: അരുണ, റോബർട്ട് രാജ്. Content Highlights:man surrenders in police station after killing wife in kattakkada
from mathrubhumi.latestnews.rssfeed https://ift.tt/3qu7koW
via IFTTT
0 അഭിപ്രായങ്ങള്‍