കൊച്ചി: സ്വന്തം കാർ ഡ്രൈവ് ചെയ്ത് സുഹൃത്തുക്കളോടൊപ്പം ഒരു നഗര സവാരി. കോവിഡ് കാലത്ത് ഉദ്ഘാടനം ചെയ്ത പിഴല പാലത്തിൽ സായാഹ്ന സൂര്യനെ കണ്ട് അല്പനേരം. കലൂർ സ്റ്റേഡിയത്തിനടുത്തുള്ള ചായക്കടയിലെത്തി മധുരം ഇടാതെ ഒരു കട്ടൻ ചായ... കോവിഡുകാലത്ത് പ്രോട്ടോക്കോൾ മുഴുവൻ പാലിച്ച് വീടിനുള്ളിൽ തന്നെ കഴിഞ്ഞിരുന്ന നടൻ മമ്മൂട്ടി 275 ദിവസങ്ങൾക്കു ശേഷം പുറത്തിറങ്ങിയത് സൗഹൃദത്തിന്റെ തണലിൽ. വെള്ളിയാഴ്ച സായാഹ്നത്തിൽ സുഹൃത്തുക്കളായ സിനിമാ നിർമാതാവ് ആന്റോ ജോസഫ്, നടൻ രമേഷ് പിഷാരടി, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, മേക്കപ്പ്മാൻ ജോർജ് എന്നിവർക്കൊപ്പം നഗരത്തിൽ സവാരി നടത്തിയായിരുന്നു മമ്മൂട്ടി നീണ്ടകാലത്തെ ലോക്ഡൗൺ ബ്രേക്ക് ചെയ്തത്. മാർച്ചിൽ എറണാകുളത്തെ പുതിയ വീട്ടിലേക്കു മമ്മൂട്ടി താമസം മാറ്റിയ ഉടനെയായിരുന്നു കോവിഡ് ലോക്ഡൗൺ വന്നത്. അന്നുമുതൽ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ പൂർണമായും ലോക്ഡൗൺ പ്രോട്ടോക്കോൾ പിന്തുടരുകയായിരുന്നു മമ്മൂട്ടി. കഴിഞ്ഞ 275 ദിവസങ്ങൾക്കിടയിൽ വീട്ടിൽ നടത്തിയ നാലഞ്ചു പുസ്തക പ്രകാശന ചടങ്ങുകളിൽ മാത്രമാണ് മമ്മൂട്ടി പങ്കെടുത്തത്.
from mathrubhumi.latestnews.rssfeed https://ift.tt/2VBTSkK
via IFTTT
0 അഭിപ്രായങ്ങള്‍