വിവാഹത്തിന് മുമ്പ് വധുവിന് കൊവിഡ് സ്ഥിരീകരിച്ചു: പിപിഇ കിറ്റണിഞ്ഞ് താലികെട്ട്‌

ജയ്പുർ:വിവാഹത്തിന് തൊട്ട് മുമ്പ് വധുവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ വരനും വധുവും പൂജാരിയും പിപിഇ കിറ്റ് ധരിച്ച് വിവാഹ ചടങ്ങുകൾ നടത്തി. രാജസ്ഥാനിലാണ് സംഭവം. വിവാഹ പൂജയും താലികെട്ടും ഉൾപ്പെടെയുള്ള ചടങ്ങുകളും വധുവരൻമാർ നിർവ്വഹിച്ചത് പിപിഇ കിറ്റ് ധരിച്ചുകൊണ്ടാണ്. #WATCH Rajasthan: A couple gets married at Kelwara Covid Centre in Bara, Shahbad wearing PPE kits as brides #COVID19 report came positive on the wedding day. The marriage ceremony was conducted following the govts Covid protocols. pic.twitter.com/6cSPrJzWjR — ANI (@ANI) December 6, 2020 പിപിഇ കിറ്റിന് മുകളിലൂടെയാണ് വരൻ പരമ്പരാഗത തലപ്പാവ് ധരിച്ചത്. വധുവും ആടയാഭരങ്ങൾക്ക് പുറമെയാണ് പിപിഇ കിറ്റ് ധരിച്ചത്. അതിഥികളിൽ ചിലരും പിപിഇ കിറ്റണിഞ്ഞാണ് വിവാഹത്തിൽ പങ്കെടുത്തത്. Content Highlight: Priest Perform Rituals In PPE Kit

from mathrubhumi.latestnews.rssfeed https://ift.tt/3gkGI5h
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍