ദിസ്പുർ: ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ പള്ളികൾ സന്ദർശിക്കുന്ന ഹിന്ദുക്കൾക്ക് തക്കതായ ശിക്ഷ നൽകുമെന്ന് ബജ് രംഗ്ദൾ നേതാവിന്റെ മുന്നറിയിപ്പ്. അസമിലെ സിൽച്ചറിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് ബജ് രംഗ്ദൾനേതാവായ മിത്തുനാഥ് ഇക്കാര്യം അറിയിച്ചത്. നേതാവിന്റെ പ്രസംഗത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുകയും ചെയ്തു. മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലെ വിവേകാനന്ദ കേന്ദ്രം അകാരണമായി അടച്ചു പൂട്ടിയതിനോടുള്ള കടുത്ത അമർഷത്തിലാണ് മിത്തുനാഥിന്റെ പ്രതികരണമെന്നാണ് റിപ്പോർട്ട്. വിശ്വഹിന്ദു പരിഷത്തിന്റെ ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ് മിത്തുനാഥ്. ക്രിസ്മസ് ദിന ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ ഹിന്ദുക്കളെ അനുവദിക്കില്ലെന്ന് മറ്റു ബജ് രംഗ്ദൾ നേതാക്കളും വ്യക്തമാക്കി. തങ്ങളുടെ ആരാധനാലയങ്ങൾ കാരണമില്ലാതെ അടച്ചു പൂട്ടിയ ശേഷം ക്രിസ്ത്യാനികൾ നടത്തുന്ന ആഘോഷപരിപാടികളിൽ പങ്കെടുത്ത് ഉല്ലസിക്കുന്ന ഹിന്ദുക്കളെ കൈകാര്യം ചെയ്യുമെന്നും മിത്തുനാഥ് മുന്നറിയിപ്പ് നൽകുന്നത് വീഡിയോയിലുണ്ട്. ഹിന്ദുക്കളെ ഉപദ്രവിച്ചാൽ തൊട്ടടുത്ത ദിവസം ഗുണ്ടാദളിന്റെ ആക്രമണം എന്ന രീതിയിലാവും മാധ്യമങ്ങളുടെ തലക്കെട്ടെന്നും ഒരു ഹിന്ദുവിനേയും ക്രിസ്തുമതപരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും നേതാവ് പറഞ്ഞു. ലൗ ജിഹാദിനെ കുറിച്ചും മിത്തുനാഥ് പ്രസംഗത്തിൽ പരാമർശിച്ചു. തങ്ങളുടെ അമ്മമാരേയും സഹോദരിമാരേയും സംരക്ഷിക്കുന്നതിനായി ഏതു വിമർശനത്തേയും നേരിടാൻ ബജ്റംഗ്ദൾ തയ്യാറാണെന്നും മിത്തുനാഥ് പ്രസ്താവിച്ചു. Content Highlights: Hindus Visiting Church will be Beaten Bajrang Dal's Christmas Warning for Assamese
from mathrubhumi.latestnews.rssfeed https://ift.tt/2JTGxBA
via IFTTT
0 അഭിപ്രായങ്ങള്‍