കൊച്ചി: ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം പാചകവാതക സിലിൻഡറിന്റെ വില ഒറ്റയടിക്ക് 50 രൂപ ഉയർത്തി. കൊച്ചിയിൽ സബ്‌സിഡിയില്ലാത്ത സിലിൻഡറിന് 601 രൂപയിൽനിന്ന് 651 രൂപയായി. എന്നാൽ, ഇക്കാര്യം ഐ.ഒ.സി., ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ എണ്ണക്കമ്പനികൾ ഔദ്യോഗികമായി അറിയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. ആറാംമാസവും വിലയിൽ മാറ്റമില്ല എന്ന തരത്തിലാണ് ദേശീയ മാധ്യമങ്ങൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, ആരെയും അറിയിക്കാതെ കമ്പനികൾ ബുധനാഴ്ച വില കൂട്ടുകയായിരുന്നു. സബ്‌സിഡിയുള്ള സിലിൻഡറിന്റെ വില സംബന്ധിച്ച് അവ്യക്തതയുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/39HdHPK
via IFTTT
0 അഭിപ്രായങ്ങള്‍