സൈക്കിള്‍ യാത്രക്കിടെ മോഷണം; ഗൗതം കാര്‍ത്തിക് പരാതി നല്‍കി

ചെന്നൈ: സൈക്കിളിയിൽ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ നടൻ ഗൗതം കാർത്തിക് കൊള്ളയടിക്കപ്പെട്ടു. ആൽവാർ പേട്ടിലെ ടി.ടി.കെ റോഡിൽ വച്ചാണ് സംഭവം. സൈക്കിളിന്റെ ഹാൻഡിൽ ബാറിലാണ് ഗൗതം ഫോൺ ഘടിപ്പിച്ചിരുന്നത്. ബൈക്കിൽ വന്ന രണ്ടംഗ സംഘം മൊബൈൽ തട്ടിയെടുക്കുകയായിരുന്നു. ആൽവാർ പേട്ടിലെ പോലീസ് സ്റ്റേഷനിലെത്തി നടൻ പരാതി നൽകി. ആൽവാർ പേട്ടിൽ സൈക്കിൾ യാത്രികർക്ക് സമാന അനുഭവം നേരത്തേയും ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് പോലീസ് നഗരത്തിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. നടൻ കാർത്തികിന്റെ മകനാണ് ഗൗതം കാർത്തിക്. മണിരത്നം സംവിധാനം ചെയ്ത കടൽ എന്ന ചിത്രത്തിലൂടെയായിരുന്നു ഗൗതം അരങ്ങേറ്റം കുറിച്ചത്. Content Highlights:Gautham Karthiks phone snatched, actor files police complaint

from mathrubhumi.latestnews.rssfeed https://ift.tt/37wdw7g
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍