മാംസം ഇനി ലാബില്‍ നിന്ന്: വില്‍പനയ്ക്ക് അനുമതി നല്‍കി സിംഗപ്പൂര്‍

സിംഗപ്പൂർ: ലാബിൽ സൃഷ്ടിച്ചെടുക്കുന്ന ചിക്കൻ മാംസം വിൽക്കുന്നതിന് യുഎസ് സ്റ്റാർട്ട് അപ്പായ ഈറ്റ് ജസ്റ്റ് ഗ്രീൻലൈറ്റിന് സിംഗപ്പൂർ അനുമതി നൽകി. ലോകത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ലാബ് മാംസത്തിന് റെഗുലേറ്ററി അംഗീകാരം ലഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ആരോഗ്യം, മൃഗസംരക്ഷണം, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കാരണം സാധാരണ മാംസത്തിന് പകരമുള്ള ഉപഭോക്തൃ ആവശ്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ലാബ് മാംസം പുറത്ത് വരുന്നത്. അതേ സമയം ശുദ്ധമായ മാംസം എന്നും സംസ്കരിച്ച മാംസം എന്നും വിളിക്കപ്പെടുന്ന ലാബിൽ മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് വളർത്തിയെടുക്കുന്ന ഇതിന് നിലവിൽ ഉത്പാദന ചെലവ് വളരെ കൂടുതലാണ്. സുരക്ഷിതമായ മനുഷ്യ ഉപഭോഗത്തിനായി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് നേരിട്ട് സൃഷ്ടിച്ച യഥാർത്ഥവും ഉയർന്ന നിലവാരമുള്ളതുമായ മാംസത്തിന്റെ ലോകത്തിലെ ആദ്യത്തെ റെഗുലേറ്ററി അംഗീകാരം സിംഗപ്പൂരിൽ വരാനിരിക്കുന്ന ചെറുകിട വാണിജ്യ സംരംഭത്തിന്വഴിയൊരുക്കുന്നു ഈറ്റ് ജസ്റ്റ് ബുധനാഴ്ച പറഞ്ഞു. 50 ഡോളറാണ് ഇതിന്റെ വിലയായി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ സാധാരണ ചിക്കന് തുല്യമായ വിലക്ക് ഇത് നൽകാനാകുമെന്ന് ഈറ്റ് ജസ്റ്റിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ ജോഷ് ടെട്രിക് പറഞ്ഞു. അതേ സമയം ഇതിന്റെ കൃത്യമായ ചെലവുകളോ വിശദാംശങ്ങളോ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. 2021-അവസാനിക്കുന്നതിന് മുമ്പായി പൊതുജനങ്ങൾക്ക് മുമ്പിൽ എത്തിച്ച് സംരംഭം ലാഭകരമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ജോഷ് ടെട്രിക് കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ രണ്ട് ഡസനിലധികം കമ്പനികൾ നിലവിൽ ലാബ് മത്സ്യം, ഗോമാംസം, ചിക്കൻ എന്നിവ പരീക്ഷിക്കുന്നുണ്ട്. 2029 ഓടെ 140 ബില്യൺ ഡോളർ വിലമതിക്കുന്ന കൃത്രിമ ഇറച്ചിയുടെ വിപണിയുണ്ടാകുമെന്ന് ബാർക്ലെയ്സ് കണക്കാക്കുന്നു. Content Highlights:Singapore Becomes First Country To Approve Sale Of Lab-Grown Meat

from mathrubhumi.latestnews.rssfeed https://ift.tt/36rrxDS
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍