നടന്‍ അരുണ്‍ അലക്‌സാണ്ടര്‍ അന്തരിച്ചു

ചെന്നൈ: തമിഴ് നടനും ഡബ്ബിങ് ആർടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം. സംവിധായകൻ ലോകേഷ് കനകരാജ് അടക്കമുള്ളവർ മരണത്തിൽ അനുശോചിച്ചു. നയൻതാര പ്രധാനവേഷത്തിലെത്തിയ കോലമാവ് കോകിലയിലൂടെയാണ് അരുൺ ശ്രദ്ധനേടുന്നത്. പിന്നീട് കൈതി, ബിഗിൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. അവഞ്ചേർസ്, അക്വാമാൻ തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ തമിഴ് പതിപ്പുകളിൽ അദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്. ശിവകാർത്തികേയന്റെ ഡോക്ടർ എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. Content Highlights:Actor Arun Alexander Bigil Kaithi Kolamavu Kokila Movie passed away

from mathrubhumi.latestnews.rssfeed https://ift.tt/3hqt9Sh
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍