കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവങ്കറിനെതിരേ തെളിവുകൾ ഹാജരാക്കണമെന്ന് കസ്റ്റംസിനോട് കോടതി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു സാമ്പത്തിക കുറ്റകൃത്യകേസുകൾ കൈകാര്യംചെയ്യുന്ന പ്രത്യേക കോടതിയുടെ നിർദേശം. വിധി പറയുന്നതിനായി തിങ്കളാഴ്ചയിലേക്ക് മാറ്റി. അറസ്റ്റ് ഒഴിവാക്കാൻ ശിവശങ്കർ അസുഖം അഭിനയിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് അന്വേഷണസംഘം കോടതിയിൽ ആരോപിച്ചു. സ്വർണക്കടത്തിൽ കസ്റ്റംസ് രജിസ്റ്റർചെയ്ത കേസിലാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യം നൽകുന്നതിനെ കസ്റ്റംസ് എതിർത്തു. ഇതിനിടെയാണ് മൊഴികൾ മാത്രം പോരാ, തെളിവുകൾ മുദ്രവെച്ച കവറിൽ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. തെളിവുകൾ ഹാജരാക്കാമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇതുവരെ കണ്ടെത്താൻ കഴിയാതിരുന്ന ശിവശങ്കറിന്റെ രണ്ടു ഫോണുകൾ കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ ഭാര്യ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ ഹാജരാക്കി. അറസ്റ്റ് ഒഴിവാക്കുന്നതിനായി ശിവശങ്കർ അസുഖം അഭിനയിക്കുകയും ഭാര്യ ജോലിചെയ്യുന്ന ആശുപത്രിയിൽ ചികിത്സതേടുകയുമായിരുന്നെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചു. സ്വർണക്കടത്ത് സംഘത്തിന് ശിവശങ്കറിന്റെ സഹായം മാത്രമല്ല ഉപദേശവും ലഭിച്ചിരുന്നുവെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് ശിവശങ്കറിനെ സസ്പെൻഡ് ചെയ്യേണ്ടിവന്നത് അഴിമതിയാരോപണങ്ങൾ മൂലമെന്ന് കസ്റ്റംസ് കൊച്ചി:പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് സസ്പെൻഡ് ചെയ്യേണ്ടിവന്നത് അഴിമതിയാരോപണങ്ങൾ മൂലമെന്ന് കസ്റ്റംസ്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ശിവശങ്കറിന്റെ പദവികളും ഇടപെട്ട പദ്ധതികളിലെ വിവാദങ്ങളും കസ്റ്റംസ് പരാമർശിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ ഉന്നതപദവികളും സ്വാധീനവും വിശദമായി പരാമർശിച്ചുകൊണ്ടാണ് കസ്റ്റംസ് റിപ്പോർട്ട്. ശിവശങ്കറിന്റെ പദവികൾ കോടതിയിൽ സമർപ്പിച്ച രേഖകളിൽ പരാമർശിക്കാത്തതിന് കോടതി കസ്റ്റംസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ ചെയ്യരുതാത്ത കാര്യങ്ങളാണ് ശിവശങ്കർ ചെയ്തിട്ടുള്ളതെന്ന് കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു. ആഭ്യന്തരം, വിജിലൻസ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ പ്രധാന വകുപ്പുകളുടെ ഉത്തരവാദിത്വം ശിവശങ്കറിനുണ്ടായിരുന്നു. ഉന്നതപദവികളോട് നീതികാണിക്കാതെ ശിവശങ്കർ ഔദ്യോഗികമായി ഇടപെട്ട പദ്ധതികളെല്ലാം ഒന്നുകിൽ വിവാദത്തിലാവുകയോ അഴിമതിയാരോപണങ്ങൾ നേരിടുകയോ ചെയ്തിട്ടുണ്ട്. മാധ്യമറിപ്പോർട്ടുകളിൽനിന്നും മറ്റുസ്രോതസ്സുകളിൽനിന്നും ലഭിച്ച വിവരങ്ങൾ ഇതാണ് വെളിപ്പെടുത്തുന്നത്. ഈ കാരണങ്ങളാണ് ഒടുവിൽ മുഖ്യമന്ത്രിതന്നെ ശിവശങ്കറിനെ സസ്പെൻഡ് ചെയ്യുന്നനിലയിലേക്ക് എത്തിച്ചതെന്നും കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു. Content Highlight: Kerala gold smuggling case
from mathrubhumi.latestnews.rssfeed https://ift.tt/39GrcPK
via IFTTT
0 അഭിപ്രായങ്ങള്‍