തിരഞ്ഞെടുപ്പ് പരാജയം: തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു 

ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കേർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ദയനീയ പരാജയത്തിന് പിന്നാലെ തെലങ്കാന പി.സി.സി അധ്യക്ഷൻ എൻ. ഉത്തംകുമാർ റെഡ്ഡി രാജിവെച്ചു. പി.സി.സി അധ്യക്ഷസ്ഥാനം താൻ ഒഴിയുകയാണെന്നും അടുത്ത പാർട്ടി അധ്യക്ഷനെ ഉടൻ തിരഞ്ഞെടുക്കണമെന്നും കോൺഗ്രസ് അധ്യക്ഷയ്ക്ക് അയച്ച രാജികത്തിൽ ഉത്തംകുമാർ ആവശ്യപ്പെട്ടു. 150 ഡിവിഷനുകളിലേക്ക് നടന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ രണ്ടിടത്ത് മാത്രമാണ് കോൺഗ്രസിന് ജയിക്കാനായിരുന്നത്. 2016ലെ തിരഞ്ഞെടുപ്പിലും ഉത്തംകുമാറിന്റെ നേതൃത്വത്തിൽ രണ്ട് സീറ്റുകളാണ് കോൺഗ്രസ് നേടിയത്. നാൽഗോണ്ട മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ എംപി കൂടിയായി ഉത്തംകുമാർ 2015ലാണ് തെലങ്കാന പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. 2018ൽ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ട വേളയിലും അധ്യക്ഷ സ്ഥാനം ഒഴിയാൻ ഉത്തംകുമാർ സന്നദ്ധത അറിയിച്ചെങ്കിലും പദവിയിൽ തുടരാൻ ഹൈക്കമാൻഡ് നിർദേശിക്കുകയായിരുന്നു. ആകെയുള്ള 150 സീറ്റുകളിൽ 146 എണ്ണത്തിലെ ഫലം പുറത്തുവന്നപ്പോൾ 56 ഇടത്ത് ടിആർഎസിനാണ് വിജയം. 46 സീറ്റുകളിൽ വിജയിച്ച ബിജെപിയാണ് നിലവിൽ എറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷി. 42 സീറ്റുകളിൽ എഐഎംഐഎം വിജയിച്ചു. content highlights:Uttam quits as TPCC chief

from mathrubhumi.latestnews.rssfeed https://ift.tt/3mLDwBV
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍