വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കേ, നാല് നിർണായക സ്വിങ് സ്റ്റേറ്റുകളിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വ്യക്തമായി മുന്നിട്ടുനിൽക്കുന്നതായി പോൾ ഫലങ്ങൾ. 2016 തിരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരുന്ന വോട്ടർമാരുടെ നല്ലൊരുഭാഗം ഈ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വോട്ടുചെയ്യാനെത്തിയതാണ് കാരണമെന്നാണ് വിലയിരുത്തൽ. ഇരുപാർട്ടികൾക്കും തുല്യശക്തിയുള്ള വടക്കൻ സംസ്ഥാനങ്ങളായ വിസ്കോൺസിൻ, പെൻസിൽവേനിയ, ഫ്ളോറിഡ, അരിസോണ തുടങ്ങിയയിടങ്ങളിലാണ് ബൈഡൻ മുന്നിലെന്ന് ന്യൂയോർക്ക് ടൈംസും സിയന്ന കോളേജും സംയുക്തമായി നടത്തിയ പോൾഫലം വ്യക്തമാക്കുന്നു. യു.എസ്. പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും എഴുപത്തിനാലുകാരനുമായ ഡൊണാൾഡ് ട്രംപും എഴുപത്തിയേഴുകാരനായ മുൻ വൈസ് പ്രസിഡൻറ് ജോ ബൈഡനും 46-ാം പ്രസിഡന്റ് സ്ഥാനത്തിനായാണ് മത്സരിക്കുന്നത്. യു.എസ്. വൈസ് പ്രസിഡൻറ് മൈക്ക് പെൻസും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസുമാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾ. ഔദ്യോഗിക തിരഞ്ഞെടുപ്പ് മൂന്നിനാണെങ്കിലും വോട്ടെടുപ്പ് പ്രക്രിയ സെപ്റ്റംബർ ആദ്യ ആഴ്ചതന്നെ ആരംഭിച്ചിരുന്നു. 3.3 കോടി നേരിട്ടു വോട്ടുചെയ്തതും 5.8 തപാൽ വോട്ടുകളുമുൾപ്പെടെ, ശനിയാഴ്ചവരെ 9.2 കോടി പേർ വോട്ടുചെയ്തുകഴിഞ്ഞതായാണ് കണക്ക്. content highlights: us president election
from mathrubhumi.latestnews.rssfeed https://ift.tt/2THnMD5
via IFTTT
0 അഭിപ്രായങ്ങള്‍