കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നു, ലോകാരോഗ്യ സംഘടനാ തലവനും ക്വാറന്റീനിൽ

ജനീവ :കോവിഡ് പോസീറ്റീവായി സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുമായി താൻ സമ്പർക്കത്തിൽ വന്നതായി റിപ്പോർട്ട്ലഭിച്ചെന്ന്ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദനോം ഗെബ്രിയേസസ്. എന്നാൽ തനിക്കിതുവരെ കോവിഡ് ലക്ഷണങ്ങൾ അനഭവപ്പെട്ടിട്ടില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് പോസിറ്റീവായ ഒരാളുടെ സമ്പർക്കപ്പട്ടികയിൽ ഞാൻ ഉൾപ്പെട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഞാൻ ആരോഗ്യവാനായിരിക്കുന്നു. ലക്ഷണങ്ങളും കാണിച്ചിട്ടില്ല. പക്ഷെ വരും ദിവസങ്ങളിൽ ഞാൻ ക്വാറന്റീനിലായിരിക്കും. ലോകാരോഗ്യ സംഘടന പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് വീട്ടിലിലിരുന്ന് ജോലി ചെയ്യും, ടെഡ്രോസ്ട്വീറ്റ് ചെയ്തു. നാമെല്ലാവരും ആരോഗ്യ മാർഗ്ഗനിർദ്ദേശം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഇങ്ങനെയാണ് നമ്മൾ COVID19 വ്യാപനത്തിന്റെശൃംഖലകൾ തകർക്കുകയുംവൈറസിനെ അടിച്ചമർത്തുകയും അതു വഴിആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കുകയും ചെയ്യേണ്ടതെന്നും ടെഡ്രോസ് ട്വീറ്റ് ചെയ്തു. I have been identified as a contact of someone who has tested positive for #COVID19. I am well and without symptoms but will self-quarantine over the coming days, in line with @WHO protocols, and work from home. — Tedros Adhanom Ghebreyesus (@DrTedros) November 1, 2020 content highlights:WHO chief in quarantine,he is identified as contact of COVID positive person

from mathrubhumi.latestnews.rssfeed https://ift.tt/2GizwZM
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍