മഞ്ഞക്കുപ്പായത്തില്‍ അവസാന മത്സരമാണോ? അല്ലെന്ന് ധോനി

അബുദാബി: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായ് തുടർന്നും കളിക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞ് ക്യാപ്റ്റൻ എം.എസ്. ധോനി. പഞ്ചാബിനെതിരായ മത്സരത്തിൽ ടോസ് ജയിച്ച ധോനിയോട് മുൻ ന്യൂസീലൻഡ് താരം ഡാനി മോറിസൺ ഒരു ചോദ്യം ചോദിച്ചു - മഞ്ഞയിൽ ഇത് താങ്കളുടെ അവസാന മത്സരമായിരിക്കുമോ? ധോനിയുടെ മറുപടി ഇങ്ങനെയായിരുന്നു - ഒരിക്കലും അല്ല. ഐ.പി.എലിൽ അവസാന സ്ഥാനക്കാരായി പുറത്തായതിനെത്തുടർന്ന് ധോനിക്കെതിരേ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സീസണോടെ താരം വിരമിക്കുമെന്ന സൂചനകളും വന്നു. എന്നാൽ, ഒറ്റ മറുപടിയോടെ ധോനി എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിടുകയാണ്. ഈ സീസണിൽ ധോനിയുടെയും സൂപ്പർ കിങ്സിന്റെയും പ്രകടനം നിരാശപ്പെടുത്തുന്നതായതോടെ ധോനി വിരമിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ ഒറ്റ മറുപടി കൊണ്ട് ഇവയെല്ലാം അദ്ദേഹം ഇല്ലാതാക്കി. അതേസമയം ധോനി ചെന്നൈ ടീമിനൊപ്പം തന്നെ തുടരുമെന്ന് ടീമിന്റെ സി.ഇ.ഒ കാശി വിശ്വനാഥൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 200 റൺസാണ് ധോനിയുടെ സമ്പാദ്യം. ഉയർന്ന സ്കോർ 47. Content Highlights: IPL 2020 MS Dhoni has ruled out retirement talks

from mathrubhumi.latestnews.rssfeed https://ift.tt/35TsO5o
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍