വാഷിങ്ടൺ: ഡെമോക്രാറ്റിക് പക്ഷത്തേക്കും റിപ്പബ്ലിക്കൻ പക്ഷത്തേക്കും മാറി മാറി ചാഞ്ചാടാൻ സാധ്യതയുള്ള ഒരു ഡസനോളം സംസ്ഥാനങ്ങളാണ് യുസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണ്ണായക ഘടകമാവുന്നത്. വിജയിക്കാൻ ആവശ്യമായ 270 ഇലക്ടറൽ കോളേജ് വോട്ടുകൾ നൽകുന്നതിൽ ഈ 12 സംസ്ഥാനങ്ങളാണ് നിർണ്ണായക പങ്കുവഹിക്കുന്നത്. പ്രത്യേകിച്ച് 29 വോട്ടുകളുള്ള ഫ്ലോറിഡയും 38 ഇലക്ഠറൽ വോട്ടുകളുള്ള ടെക്സസും തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകും. കൂടുതൽ വോട്ടു നേടുന്ന പാർട്ടിക്ക് ആ സ്റ്റേറ്റിലെ മൊത്തം ഇലക്ടറൽ വോട്ടും ലഭിക്കുന്ന രീതിയാണ് യുഎസ്(മെയ്ൻസ, നെബ്രാസ്ക സ്റ്റേറ്റുകളിൽ ഒഴികെ) തിരഞ്ഞെടുപ്പിൽ ഉള്ളത്.ഉദാഹരണമായി, ഫ്ളോറിഡ സംസ്ഥാനത്ത് 29 ഇലക്ടറൽ വോട്ടുകളാണുള്ളത്. അവിടെ മുന്നിലെത്തുന്ന പാർട്ടിക്ക് 29 ഇലക്ടറൽ വോട്ടുകളും നേടാനാകും. അതിനാലാണ് ചാഞ്ചാടുന്ന സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകുന്നതും. ഫ്ലോറിഡ-29 നോർത്ത്കരോലിന- 15 ന്യൂഹാംഷൈർ- 4 ഒഹിയോ- 18 മിഷിഗൺ- 16 പെൻസിൽവാനിയ- 20 ടെക്സാസ്- 38 വിസ്കോണിൻ- 10 മിന്നസോട്ട-10 അരിസോണ-11 നെവാഡ-6 ലോവ-6 എന്നിങ്ങനെ പോകുന്നു ഈ സംസ്ഥാനങ്ങളിലെ ഇലക്ടറൽ വോട്ടുകളുടെ എണ്ണം. ഈ സ്വിങ് സ്റ്റേറ്റുകൾ ആർക്കൊപ്പം നിൽക്കുന്നു എന്നത് അതു കൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകും. ഇത്രയും കാലം സ്വിങ് സ്റ്റേറ്റുകൾക്കൊപ്പം പോകാതെ റിപ്പബ്ലിക്കൻസിനൊപ്പം നിന്ന ടെക്സസിൽ ഇത്തവണ കാറ്റ് നേരിയ തോതിൽ ഡമോക്രാറ്റുകൾക്ക് അനുകൂലമായാണ് വീശുന്നത്. വളരെ നേരിയ ശതമാനത്തിൽ പോലും ഡെമോക്രാറ്റ് വിജയിക്കുകയാണെങ്കിൽ സംസ്ഥാനത്തെ 38 ഇലക്ടറൽ വോട്ടും അവർക്കു സ്വന്തമാകും. contenet highlights:US president electionSwing states
from mathrubhumi.latestnews.rssfeed https://ift.tt/3kX6Uo6
via IFTTT
0 അഭിപ്രായങ്ങള്‍