വാഷിങ്ടൺ: ട്രംപ് തുടരുമോ അതോ ബൈഡനിലൂടെ ഡെമോക്രാറ്റുകൾ തിരിച്ചുവരുമോ. അമേരിക്ക ആരു ഭരിക്കണമെന്ന അമേരിക്കൻ ജനതയുടെ വിധിയെഴുത്ത് പൂർത്തിയാകുമ്പോൾ ബൈഡന് നേരിയ മുന്നേറ്റം എന്നാണ് ആദ്യഫലസൂചനകൾ നൽകുന്നത്. 119 ഇലക്ടറൽ വോട്ടുകളുമായി ജോ ബൈഡനാണ് നിലവിൽമുന്നിട്ടുനിൽക്കുന്നത്. 94 ഇലക്ട്രൽ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയത്. നാല് ഇല്ക്ടറൽ വോട്ടുകളുള്ള ന്യൂഹാംഷറിൽ ജോബൈഡൻ മുന്നിട്ടുനിൽക്കുന്നു.11 ഇലക്ടറൽ വോട്ടുകളുള്ള മസാച്ച്യുസെറ്റ്സിൽ ജോ ബൈഡൻ ജയം ഉറപ്പിച്ചു കഴിഞ്ഞു. 29 ഇലക്ടറൽ കോളേജ് വോട്ടുകളുള്ള ന്യൂയോർക്കിലുംമൂന്ന് ഇലക്ടറൽ കോളേജ് വോട്ടുകളുള്ള ബെലവേറിലും 10 ഇലക്ഠറൽ കോളേജ് വോട്ടുകളുള്ള മേരിലാൻഡിലും ജോ ബൈഡന് അനുകൂലമാണ്. ഫ്ളോറിഡ ഇപ്പോഴും പ്രവചനാതീതമാണ്. 51 % വോട്ടുകളോടെ ട്രംപ് ആണ് ഇവിടെ മുന്നിട്ടു നിൽക്കുന്നത്.48 % വോട്ടുകളാണ് ബൈഡന് ഫ്ളോറിഡയിൽ ഇതുവരെ ലഭിച്ചത്. ജോർജ്ജിയയിലും ട്രംപിന് തന്നെയാണ് മുൻതൂക്കം. ഇന്ത്യാന, കെൻചുക്കി, ഒക്കലഹോമ എന്നീ സംസ്ഥാനങ്ങൾ ട്രംപിന് അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ. സൗത്ത് കരോലിന, വെർമേണ്ട് മസാച്യുസെറ്റസ് എന്നീ സംസ്ഥാനങ്ങൾ ബൈഡന് അനുകൂലമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.സ്വിങ് സ്റ്റേറ്റുകൾ എന്നറിയപ്പെടുന്ന ഓരോ തവണയും മാറിമറിയാറുള്ള സംസ്ഥാനങ്ങളിൽ ഭൂരിപക്ഷത്തിലും ട്രംപിന് അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രമായ ഇന്ത്യാനയിൽ എന്നത്തേയും പോലെ ട്രംപിനൊപ്പം നിന്നു. ഫ്ളോറിഡയിൽ രാത്രി ഏഴിനും പെൻസിൽവാനിയയിൽ എട്ടിനുമാണ് വോട്ടെടുപ്പ് അവസാനിച്ചത്. ജോ ബൈഡൻ സ്വന്തം സംസ്ഥാനമായ ഡെലവെയർ ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ വിജയിച്ചതായും മറ്റ് ചില റിപ്പോർട്ടുകളുണ്ട്. റോഡ് ഐലൻഡ്, ന്യൂജേഴ്സി, മസാച്യുസെറ്റ്സ്, മേരിലാൻഡ്, ഇല്ലിനോയിസ്, ഡെലവെയർ, കണക്റ്റിക്കട്ട് എന്നിവ ഡെമോക്രാറ്റിക് നോമിനി നേടി. അതേസമയം, ഒക്ലഹോമ, ടെന്നസി, മിസിസിപ്പി, അലബാമ എന്നീ സംസ്ഥാനങ്ങളിൽ ഡൊണാൾഡ് ട്രംപിന് അനുകൂലമാണ്. ഈ സംസ്ഥാനങ്ങളൊന്നും കടുത്ത പോരാട്ടം നടക്കുന്ന ഇടങ്ങളല്ലാത്തതു കൊണ്ടു തന്നെ ഫലം പ്രതീക്ഷിച്ചതായിരുന്നു 13 സംസ്ഥാനങ്ങളിൽ ട്രംപ് നിലവിൽ മുന്നിലാണ്. സൗത്ത് കാരൊളൈനയിലും ട്രംപ് മുന്നിലാണ്. 16 ഇടത്താണ് ജോ ബൈഡൻ മുന്നിൽ. ഫ്ളോറിഡയാകും ഒടുവിൽ നിർണായകമാകുക. ഫ്ളോറിഡ കൈവിട്ടാൽ പരാജയപ്പെടുമെന്ന് ട്രംപ് അനുകൂലികൾ സമ്മതിച്ചുകഴിഞ്ഞു. കോവിഡ് മഹാമാരിയെത്തുടർന്ന് പോസ്റ്റൽ വോട്ടുകൾ ജനം കൂടുതൽ ആശ്രയിച്ചത് വോട്ടെണ്ണൽ ഇത്തവണ മന്ദഗതിയിലാകും. തപാൽ ഉൾപ്പെടെയുള്ള മുൻകൂർ വോട്ടിങ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി 10 കോടിപേർ ഇതിനോടകം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. വോട്ടെടുപ്പ് രാത്രി അവസാനിക്കുമ്പോൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന വാക്കുകളാണ് ട്രംപ് പങ്കുവെച്ചത്. അമിത പോളിംഗ് പ്രതീക്ഷ നൽകുന്നു എന്നാണ് ബൈഡൻ പ്രതികരിച്ചത്. പ്രത്യേകിച്ച് ചെറുപ്പക്കാർ, സ്ത്രീകൾ, ആഫ്രിക്കൻ അമേരിക്കൻ വോട്ടർമാരുടെ എണ്ണത്തിൽ, പ്രത്യേകിച്ച് ജോർജിയയിലും ഫ്ലോറിഡയിലും, 65 വയസ്സിനു മുകളിലുള്ളവരുടെ ഇടയിൽ നിന്നും നല്ല പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്്, ബൈഡൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. content highlights:US Elections Results updates
from mathrubhumi.latestnews.rssfeed https://ift.tt/387bZX9
via IFTTT
0 അഭിപ്രായങ്ങള്‍