മതവും വരുമാനവും വിവാഹത്തിനു മുമ്പ് വ്യക്തമാക്കണം, പുതിയ നിയമവുമായി അസം

പട്ന : വിവാഹത്തിന് മുമ്പ് വധുവിന്റെയും വരന്റെയും മതം വെളിപ്പെടുത്തണമെന്ന പുതിയ നിയമം രൂപവത്കരിക്കാൻ ഒരുങ്ങി അസം സർക്കാർ.വിവാഹത്തിന് ഒരു മാസം മുമ്പ് ഔദ്യോഗിക രേഖകളിൽ മതവും വരുമാനം വെളിപ്പെടുത്തണമെന്ന നിയമം കൊണ്ടുവരാാനാണ് ആലോചിക്കുന്നത്. ഉത്തർപ്രദേശിലെയോ മധ്യപ്രദേശിലെയോ നിയമം പോലെയല്ല ഇതെന്നും പക്ഷെ സമാനതകളുണ്ടാവുമെന്നും മന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറയുന്നു. ലൗ ജിഹാദിനെതിരേയൊരു നിയമമല്ല അസം ഉദ്ദേശിക്കുന്നത്. എല്ലാ മതത്തിലുള്ളവർക്കും ഇത് ബാധകമായിരിക്കും. മതവിവരങ്ങൾ മാത്രമല്ല പകരം വരുമാനവും വിദ്യാഭ്യാസവും മറ്റ് കുടുംബവിവരങ്ങളും ഈ നിയമ പ്രകാരം രേഖപ്പെടുത്തണം. ഭർത്താവ് നിയമവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി പെൺകുട്ടികൾ വിവാഹത്തിനു ശേഷം തിരിച്ചറിയുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.നിർദ്ദിഷ്ട നിയമ പ്രകാരംവരുമാനം, തൊഴിൽ, സ്ഥിര മേൽവിലാസം, മതം എന്നിവ വെളിപ്പെടുത്തുന്ന രേഖകൾ വിവാഹത്തിനു ഒരു മാസം മുമ്പ് സമർപ്പിക്കണം. ഈ നിയമം സത്രീകളെ ശാക്തീകരിക്കും. യുപിയിലെയും മധ്യപ്രദേശിലെയും നിയമങ്ങളിലെ ചില ഘടകങ്ങൾഈ നിയമത്തിലുമുണ്ടാകും", ശർമ്മ പറയുന്നു. ലവ് ജിഹാദ് കേസുകൾ ഇതുവരെ കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന്ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ പറഞ്ഞിരുന്നു. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന കർണാടക, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ ലൗജിഹാദിന്റെ പേരിൽ നിയമം കൊണ്ടുവരാനുള്ള ആലോചനയിലാണ്. content highlights:Assam plans a law requiring bride and groom to declare their religion and income

from mathrubhumi.latestnews.rssfeed https://ift.tt/39usa1n
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍